രാഷ്ട്രീയ കൊലപാതക കേസുകള്‍ വിചാരണചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കണം –വെല്‍ഫെയര്‍ പാര്‍ട്ടി

കണ്ണൂര്‍: നാളിതുവരെയുള്ള മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളും സമഗ്രമായ പുനരന്വേഷണത്തിന് വിധേയമാക്കാന്‍ കമീഷനെ നിയോഗിക്കണമെന്നും കേസുകള്‍ വിചാരണചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച ജനരോഷം ബഹുജനസംഗമം ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ പീസ് ഫോറം പ്രസിഡന്‍റ് ടി.പി.ആര്‍. നാഥന്‍, ഫാ. ഫ്രാന്‍സിസ് തലശ്ശേരി, സി.വി. രാജന്‍ മാഹി, നഗരസഭാ കൗണ്‍സിലര്‍മാരായ മാജിദാ അശ്ഫാഖ്, സീനത്ത് അബ്ദുസ്സലാം, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് വി.വി. ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പലേരി സമാപനപ്രസംഗം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍ സ്വാഗതവും തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് സാജിദ് കോമത്ത് നന്ദിയും പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ കൊലചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ മോഹനന്‍, ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്ത്, എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഫാറൂഖ് എന്നിവരുടെ വീടുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന-ജില്ലാനേതാക്കള്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.