തളിപ്പറമ്പ്: ഭക്ഷ്യസുരക്ഷ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ഉറച്ചനിലപാടും മാറിവന്ന സംസ്ഥാനസര്‍ക്കാര്‍ ഇത് നടപ്പാക്കുന്നതില്‍ കാണിച്ച അനാസ്ഥയുംമൂലം മാസം കഴിയാറായിട്ടും റേഷന്‍കടകളില്‍ അരിവിതരണം നടന്നില്ളെന്ന് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ അരിയുടെ സബ്സിഡി നിര്‍ത്തലാക്കിയതിനാല്‍, എത്ര രൂപക്കാണ് അരിവില്‍പന നടത്തേണ്ടതെന്ന് ഉദ്യോഗസ്ഥന്മാര്‍ക്ക് വ്യക്തമാക്കാന്‍ സാധിക്കാത്തതിനാല്‍ കഴിഞ്ഞമാസം പല റേഷന്‍കടകളിലും ബാക്കിവന്ന അരിപോലും വിതരണം ചെയ്യാന്‍ സാധിച്ചില്ല. ഇത് പല മേഖലകളിലും കടക്കാരും കാര്‍ഡ് ഉടമകളും തമ്മില്‍ വാക്കേറ്റത്തിന് കാരണമാകുന്നു. ഭക്ഷ്യസുരക്ഷ നടപ്പിലാക്കാന്‍ കേന്ദ്രം നിര്‍ബന്ധംപിടിച്ച സാഹചര്യത്തില്‍ അടുത്തമാസം ഒന്നു മുതല്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ കേരളം തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍, സംസ്ഥാനത്ത് ഇതിന്‍െറ പ്രാരംഭനടപടിപോലും പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ ഈ സ്തംഭനാവസ്ഥ എത്രകാലം തുടരുമെന്നോ അരിവിതരണം എപ്പോള്‍ സാധാരണനിലയിലാകുമെന്നോ ആര്‍ക്കും പറയാന്‍സാധിക്കാത്ത അവസ്ഥയാണുള്ളത്. ഭക്ഷ്യസുരക്ഷയുടെ പേരില്‍ കേരളത്തെ പട്ടിണിയിലാക്കുന്ന നടപടി അവസാനിപ്പിച്ച് കേന്ദ്രം വെട്ടിക്കുറച്ച സബ്സിഡി നിര്‍ത്തലാക്കണം. മുഴുവന്‍ കാര്‍ഡുടമകള്‍ക്കും അരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈമാസം 24ന് കേരളത്തിലെ മുഴുവന്‍ റേഷന്‍കടകളും അടച്ച് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്‍റ് ബി. സഹദേവന്‍, സെക്രട്ടറി ടി.കെ. ആരിഫ്, എന്‍. സുരേശന്‍, എം.എ. മുസ്തഫ, പി. ഭാര്‍ഗവന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.