സ്വാശ്രയ ഫീസ് : യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

അഞ്ചരക്കണ്ടി: സ്വാശ്രയഫീസ് വര്‍ധനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ നടന്ന മാര്‍ച്ച് കോളജിലേക്കുള്ള പ്രധാന കവാടത്തിനു സമീപം ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതു മറികടന്ന് ചില പ്രവര്‍ത്തകര്‍ ഉള്ളില്‍ കടക്കുകയും കോളജിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് മാര്‍ച്ച് അക്രമാസക്തമായത്. ഡി.സി.സി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തശേഷമാണ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് ഒ.കെ. പ്രസാദ്, കെ.എസ്.യു മുന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് സുദീപ് ജെയിംസ്, വി.പി. ജിനേഷ്, അബ്ദുല്‍ വാഹിദ്, ജിബിത്ത്, എം.കെ. സനൂപ്, ജൂബിലി ചാക്കോ, ഷനൂപ് പെരളശ്ശേരി എന്നിവര്‍ക്കും ചക്കരക്കല്ല് സ്റ്റേഷനിലെ ആര്‍.ആര്‍.എഫ് ഉദ്യോഗസ്ഥരായ സന്തോഷ്, ഫസലുല്ല എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. സിറ്റി സി.ഐ പ്രമോദന്‍, എടക്കാട് എസ്.ഐ അനില്‍കുമാര്‍, സിറ്റി എസ്.ഐ പ്രദീപന്‍, ചക്കരക്കല്ല് എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തിലത്തെിയ പൊലീസ് സംഘമാണ് സമരക്കാരെ തടഞ്ഞത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി, സുധീപ് ജെയിംസ്, ടി.എം. ഹാരിസ് തുടങ്ങി 50 പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ഉപരോധ സമരത്തില്‍ റിജില്‍ മാക്കുറ്റി അധ്യക്ഷത വഹിച്ചു. കെ.സി. മുഹമ്മദ് ഫൈസല്‍, സി. രഘുനാഥ്, ഒ.കെ. പ്രസാദ്, സുധീഷ് മുണ്ടേരി, ടി.എം. ഹാരിസ്, സുദീപ് ജെയിംസ്, ജൂബിലി ചാക്കോ, പി.എ. ഹരി, ഷമീജ് പെരളശ്ശേരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.