തളിപ്പറമ്പ്: ദേശീയ പാത ബൈപാസിന് സ്ഥലം അളക്കാനത്തെിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. തുടര്‍ന്ന് നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇന്നലെ രാവിലെ കീഴാറ്റൂര്‍ ഇ.എം.എസ് വായനശാലക്ക് സമീപം വയല്‍ അളക്കാന്‍ എത്തിയവരെയാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി തടഞ്ഞത്. പൊലീസ് സഹായത്തോടെയാണ് ഉദ്യോഗസ്ഥര്‍ സര്‍വേക്കത്തെിയത്. എന്നാല്‍, വയല്‍ നികത്തി റോഡ് നിര്‍മിക്കാന്‍ അനുവദിക്കില്ളെന്ന് പറഞ്ഞാണ് നാട്ടുകാര്‍ തടഞ്ഞത്. സി.പി.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തടയാനത്തെിയിരുന്നു. ഇവര്‍ ഉദ്യോഗസ്ഥരെ തടഞ്ഞതോടെ പൊലീസ് ഇടപെട്ട് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കി. ആലക്കോട് സി.ഐ ഇ.പി. സുരേശന്‍, തളിപ്പറമ്പ് അഡി. എസ്.ഐ. അബ്ദുല്‍നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ 15ഓളം പ്രതിഷേധക്കാരെ സ്റ്റേഷനിലേക്ക് നീക്കിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.