ട്രെയിനിന് നാട്ടുകാരുടെ സ്വീകരണം

പാപ്പിനിശ്ശേരി: ഇന്നുമുതല്‍ പരശുറാം എക്സ്പ്രസിന് പാപ്പിനിശ്ശേരിയില്‍ താല്‍കാലിക സ്റ്റോപ് അനുവദിച്ചു. വളപട്ടണം പാലം നവീകരണപ്രവൃത്തിയുടെ ഭാഗമായി ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിന് ജില്ലാ കലക്ടര്‍ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ക്ക് നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. 16650-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസിന്‍െറ വൈകുന്നേരത്തെ 5.47ന്‍െറ സ്റ്റോപ്പും 16860 മംഗലാപുരം-ചെന്നൈ എക്സ്പ്രസിന്‍െറ രാവിലത്തെ 8.49ന്‍െറ സ്റ്റോപ്പുമാണ് ഇപ്പോള്‍ അനുവദിച്ചത്. വ്യാഴാഴ്ച മുതല്‍ 30വരെ താല്‍ക്കാലിക സ്റ്റോപ്പാണ് അനുവദിച്ചത്. ഒരു മിനിറ്റ് മാത്രമാണ് ഇവിടെ ട്രെയിന്‍ നിര്‍ത്തുക. വിവരമറിഞ്ഞ് നാട്ടുകാര്‍ നിമിഷങ്ങള്‍ക്കകം റെയില്‍വേ സ്റ്റേഷനിലത്തെി. ആവേശകരമായ സ്വീകരണം പരശുറാം എക്സ്പ്രസിന് നല്‍കി. അതോടൊപ്പം, കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് ഉച്ചത്തിലുള്ള അഭിവാദനങ്ങളും അര്‍പ്പിച്ചു. ജനങ്ങളുടെ യാത്രാദുരിതം മനസ്സിലാക്കിയ ജില്ലാ കലക്ടറുടെ നടപടി എത്ര അനുമോദിച്ചാലും മതിയാവാത്തതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മംഗളൂരുവിലേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് 5.49ന് വരേണ്ട വണ്ടി 6.30ഓടെയാണ് സ്റ്റേഷനിലത്തെിയത്. ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് റെയില്‍വേ താല്‍ക്കാലികമായെങ്കിലും ഇപ്പോള്‍ അനുവദിച്ചത്. കോണ്‍ഗ്രസ് പാപ്പിനിശ്ശേരി മണ്ഡലം പ്രസിഡന്‍റ് പി. ചന്ദ്രന്‍, റിട്ടേ. സ്റ്റേഷന്‍ മാനേജര്‍ കെ.കുട്ടികൃഷ്ണന്‍, എം.സി. ദിനേശന്‍, കെ.കെ. നാസര്‍, സുരേഷ് പൊതുവാള്‍, വി.പി. ഷഹീര്‍, സി.പി. മുസ്തഫ, എം. ഹംസക്കുട്ടി, ടി.പി. സണ്‍ഫര്‍, പ്രേമന്‍ തുടങ്ങിയവര്‍ സ്വീകരണത്തിന് മേല്‍നോട്ടം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.