രാഷ്ട്രീയ കൊലപാതകമാക്കി മാറ്റാനുള്ള നീക്കം ദൗര്‍ഭാഗ്യകരം –മുസ്ലിം ലീഗ്

കണ്ണൂര്‍: സിറ്റിയിലെ ഫാറൂഖ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയമായി ചിത്രീകരിക്കാനുള്ള നീക്കം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരിയും പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതക സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടത്തെി അറസ്റ്റ് ചെയ്തിട്ടുള്ള വ്യക്തി മുസ്ലിം ലീഗ് പ്രവര്‍ത്തകനോ അനുഭാവിയോ അംഗമോ അല്ല. നേരത്തേ തന്നെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും മുന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമാണെന്ന് നേതാക്കള്‍ ആരോപിച്ചു. കുറ്റവാളിക്കും അതിന് പ്രേരണ നല്‍കുന്നവനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നാണ് മുസ്ലിം ലീഗിന്‍െറ ശക്തമായ നിലപാടെന്നും നേതാക്കള്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.