ഫാറൂഖ് വധം: കഞ്ചാവ് സംഘത്തെ സംരക്ഷിക്കുന്ന ലീഗ് നിലപാട് ആപത്ത് –എസ്.ഡി.പി.ഐ

കണ്ണൂര്‍: സിറ്റിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. കഞ്ചാവ്-ലഹരിസംഘങ്ങളെ സംരക്ഷിക്കുന്ന ലീഗ് നേതാക്കളുടെ നടപടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. അറസ്റ്റിലായ ലീഗ് പ്രവര്‍ത്തകന്‍ കട്ട റൗഫ് ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘത്തിന് സിറ്റിയിലെ പ്രാദേശിക നേതാക്കളാണ് സംരക്ഷണം നല്‍കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് അക്രമം നടത്തിയതും മുന്‍ ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ മൗലവിയുടെ സ്ഥാപനങ്ങളും വീടും ആക്രമിച്ചതും ഇതേ സംഘങ്ങളാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തുന്ന നടപടിയാണ് ലീഗ് കണ്ണൂരില്‍ ചെയ്യുന്നത്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രേരണയും പ്രോത്സാഹനവും പിന്തുണയും നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും പൊലീസ് അന്വേഷണം നടത്തണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പഞ്ചായത്ത് തലങ്ങളില്‍ പ്രകടനം നടത്താന്‍ ജില്ലാ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.