വീട്ടില്‍ കയറി ആക്രമണം; ആറുപേര്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം കാട്ടിയ സംഭവത്തില്‍ ആറു യുവാക്കള്‍ അറസ്റ്റില്‍. ഏരുവേശ്ശി പൂപ്പറമ്പിലെ എ.പി. മൈമൂനത്ത്, ഭര്‍ത്താവ് ഷരീഫ്, ശിഹാബ് എന്നിവരെ ആക്രമിച്ച കേസില്‍ ഏരുവേശ്ശി പൂപ്പറമ്പ് സ്വദേശികളായ കട്ടക്കയത്ത് ഹൗസില്‍ അജേഷ് രാജ് (23), ചേനമ്പള്ളി ഹൗസില്‍ സുബ്രഹ്മണ്യദാസ് (22), മണ്ണാപ്പറമ്പില്‍ ലിജോ (20), ഏഴിമല ഹൗസില്‍ റിജിന്‍ തോമസ് (20), മുരിക്കുന്താനത്ത് ഹൗസില്‍ അനുരാജ് മനോഹരന്‍ (20), മഴുവഞ്ചേരി ഹൗസില്‍ വിവേക് വിശ്വനാഥന്‍ (27) എന്നിവരെയാണ് കുടിയാന്മല എസ്.ഐ എം.എന്‍. ബിജോയി അറസ്റ്റ് ചെയ്തത്. വഴിതര്‍ക്കത്തിന്‍െറ പേരില്‍ കൊട്ടേഷന്‍സംഘത്തെ ഏര്‍പ്പെടുത്തി അക്രമം കാട്ടിയെന്നാണ് പരിക്കേറ്റവരുടെ പരാതി. പ്രതികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാമ്യമില്ലാവകുപ്പ് ചേര്‍ത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.