കൂത്തുപറമ്പ് താലൂക്ക് ആശുപത്രി പേ വാര്‍ഡിന് തറക്കല്ലിട്ടു

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പുതുതായി പണിയുന്ന പേവാര്‍ഡിന്‍െറയും എ.സി.ആര്‍ ലബോറട്ടറിയുടെയും നിര്‍മാണ പ്രവൃത്തിക്ക് തുടക്കമായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഹെല്‍ത്ത് റിസര്‍ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലാണ് രണ്ട് നിലകളിലായി പേ വാര്‍ഡ് പണിയുന്നത്. നാലു കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന പേ വാര്‍ഡില്‍ 25 ഓളം മുറികളാണുണ്ടാവുക. അതോടൊപ്പം ആധുനിക സൗകര്യങ്ങളോടെയുള്ള എ.സി.ആര്‍ ലബോറട്ടറിയാണ് നിര്‍മിക്കുന്നത്. താലൂക്ക് ആശുപത്രി നവീകരണത്തിന്‍െറ ഭാഗമായാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ചടങ്ങില്‍ കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ശ്രീകുമാര്‍ മുകുന്ദ്, കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ് എം.ഡി ജി. അശോക് ലാല്‍, വി. രാമകൃഷ്ണന്‍, ടി. ലതേഷ്, എന്‍.കെ. ശ്രീനിവാസന്‍ കെ. ഗംഗാധരന്‍, അഷറഫ്, പി.കെ. അലി, മുഹമ്മദ് റാഫി, കെ. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.