കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭാസ്റ്റേഡിയം നവീകരണത്തിന് വഴിയൊരുങ്ങി. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ നവീകരണം സംമ്പന്ധിച്ച കര്‍മസമിതിക്ക് രൂപംനല്‍കി. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ നീക്കിവെച്ച അഞ്ചു കോടിയോളം രൂപ ഉപയോഗപ്പെടുത്തിയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. നിലവിലുള്ള സ്റ്റേഡിയത്തിന്‍െറ 3.65 ഏക്കര്‍ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിയാണ് നവീകരണപ്രവൃത്തികള്‍ നടപ്പിലാക്കുന്നത്. ഭാവിയില്‍ ഫുട്ബാള്‍, അത്ലറ്റിക്സ് മത്സരങ്ങള്‍ നടത്താന്‍ സാധിക്കുന്നതരത്തിലാണ് സ്റ്റേഡിയം വിഭാവനംചെയ്യുന്നത്. അടിഭാഗത്ത് ഷോപ്പിങ് കോംപ്ളക്സുകള്‍ പണിയുന്നതോടൊപ്പം ഗാലറിയും പവലിയനുകളും സ്ഥാപിക്കും. അതോടൊപ്പം 400 മീറ്റര്‍ നീളമുള്ള സിന്തറ്റിക് സ്റ്റേഡിയം നിര്‍മിക്കാനുള്ള നടപടികളുമാണ് ആലോചിക്കുന്നത്. കായികരംഗത്തെ വിദഗ്ധരുമായി ആലോചിച്ചാണ് മാസ്റ്റര്‍പ്ളാന്‍ തയാറാക്കുക. നവീകരണം യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി മുന്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. ശ്രീനിവാസന്‍ ചെയര്‍മാനായി കമ്മിറ്റിക്ക് രൂപംനല്‍കി. നഗരസഭാ കൗണ്‍സിലില്‍ നടന്ന യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍, വൈസ് ചെയര്‍പേഴ്സന്‍ എം.പി. മറിയം ബീവി, കെ. ധനഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.