കൃത്രിമ മുട്ടകള്‍ വ്യാപകം

കാസര്‍കോട്: മാരക രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കൃത്രിമ മുട്ടകള്‍ ജില്ലയിലും വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായി സൂചന. ലോട്ടറിവില്‍പനക്കാരനായ കോളിയടുക്കത്തെ സി. കൃഷ്ണന്‍ കടയില്‍നിന്ന് വാങ്ങിയ മുട്ടകളില്‍ കൃത്രിമമുട്ടകള്‍ ഉണ്ടായതായി പരാതിയുണ്ട്. കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ചെറുവത്തൂരിലും ഇത്തരം മുട്ടകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചതായി പറയുന്നു. പുറന്തോടിനകത്ത് പ്ളാസ്റ്റിക്കിന് സമാനമായ ആവരണമുള്ള മുട്ടകള്‍ പലരും സംശയംതോന്നി നശിപ്പിച്ച് കളയുകയായിരുന്നു. വെള്ളക്കരുവിന് പുറത്തുകാണുന്ന ആവരണം കത്തിക്കുമ്പോള്‍ ഉരുകുന്നതായി അനുഭവസ്ഥര്‍ പറയുന്നു. റബര്‍, ടെക്സ്റ്റൈല്‍ വ്യവസായങ്ങളില്‍ അവശ്യഘടകമായ സിലിക്കോണ്‍ അടങ്ങിയ രാസവസ്തുവായ റെസില്‍, സോഡിയം ആല്‍ഗനേറ്റ് എന്നിവയുപയോഗിച്ചാണ് കൃത്രിമ മുട്ടകളില്‍ മഞ്ഞക്കരുവും വെള്ളക്കരുവും നിര്‍മിക്കുന്നത്. ദ്രാവകാവസ്ഥ നിലനിര്‍ത്താന്‍ ഒരുതരം ആല്‍ഗയാണ് ഉപയോഗിക്കുന്നത്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പരാതികളില്ലാത്തതിനാല്‍ ആരോഗ്യവകുപ്പോ ഭക്ഷ്യസുരക്ഷാവകുപ്പോ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.