തീവ്രവാദ മുക്ത സമൂഹ സൃഷ്ടിക്ക് മഹല്ലുകള്‍ നേതൃത്വം നല്‍കണം –വിസ്ഡം സമ്മേളനം

മുണ്ടേരിമൊട്ട: ഇസ്ലാമിന് അന്യമായ തീവ്രവാദ സമീപനങ്ങളിലേക്ക് യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് അണിചേര്‍ക്കാന്‍ ശ്രമിക്കുന്ന പ്രവണതക്കെതിരെ മഹല്ലു കമ്മിറ്റികള്‍ ജാഗ്രത കാണിക്കണമെന്ന് വിസ്ഡം ഗ്ളോബല്‍ മിഷന്‍െറ ‘ആന്‍റി ടെററിസം അവൈക്കിനിങ്ങിന്‍െറ ഭാഗമായി മുണ്ടേരിമൊട്ടയില്‍ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. മതസൗഹാര്‍ദത്തിന് പരിക്കേല്‍ക്കും വിധം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ല. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ചാല അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന കണ്‍വീനര്‍ സി.പി. സലീം മുഖ്യ പ്രഭാഷണം നടത്തി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.പി. മുഹമ്മദ് അലി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം രഞ്ജിത്ത് നാറാത്ത്, ടി.കെ. റഈസ്, സജീര്‍ മുണ്ടേരി, അബ്ദുറഊഫ് കൂടാളി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.