ഗതാഗത നിയന്ത്രണം പ്രദേശവാസികള്‍ക്ക് പീഡനമാകുന്നു

പാപ്പിനിശ്ശേരി: വളപട്ടണം പാലം നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടപ്പിലാക്കിയ ട്രാഫിക് സംവിധാനം പ്രദേശവാസികള്‍ക്ക് പീഡനമാകുന്നു. പാപ്പിനിശ്ശേരി, കല്യാശ്ശേരി, കീച്ചേരി ഭാഗത്തുള്ളവരുടെ കാറുകള്‍ കടന്നുപോകാന്‍ അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം തുടക്കത്തില്‍ അധികൃതര്‍ അംഗീകരിച്ചിരുന്നെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പ്രദേശവാസികളുടെ വാഹനങ്ങള്‍ക്ക് പൊലീസ് സ്റ്റിക്കര്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഇതിന് പരിഹാരമാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അധികൃതര്‍ ഇത് പരിഗണിക്കാത്തത് പ്രദേശവാസികളെ ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. പാപ്പിനിശ്ശേരി ഭാഗത്തുനിന്നും കാറുകള്‍ തിരിച്ചുവിട്ടാല്‍ അവ കണ്ണൂരിലത്തൊന്‍ 30 കിലോമീറ്ററോളം യാത്ര ചെയ്യണം. പറശ്ശിനിക്കടവ് ഭാഗത്തും നാറാത്ത് ഭാഗത്തും വന്‍ ഗതാഗതക്കുരുക്കു കാരണം മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്നതും ശക്തമായ പരാതിക്ക് കാരണമാകുന്നു. കടുത്ത ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടും പാലം നവീകരണ പ്രവൃത്തിയില്‍ ഇതുവരെ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല. മതിയായ ജോലിക്കാര്‍ ഇല്ലാത്തതാണ് പ്രധാന കാരണം. നവംബര്‍ അഞ്ചുവരെയാണ് വാഹന നിയന്ത്രണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.