മാഹി: തിരുനാള്‍ മഹോത്സവത്തിന്‍െറ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാഹി സെന്‍റ് തെരേസാ ദേവാലയത്തില്‍ വിജയദശമി നാളില്‍ കുഞ്ഞുങ്ങള്‍ക്ക് അറിവിന്‍െറ ആദ്യക്ഷരം കുറിച്ചു. ദേവാലയത്തിലെ പ്രധാന പന്തലില്‍ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുപ്രതിമക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തി ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറയുടെ നേതൃത്വത്തിലാണ് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചത്. സഹവികാരി ഫാ. ജോസ് യേശദോസ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആദ്യക്ഷരം കുറിച്ച കുഞ്ഞുങ്ങള്‍ക്കായി മയ്യഴിയമ്മയുടെ നാമത്തില്‍ പ്രത്യേക പ്രാര്‍ഥനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.