രാധാമണിക്ക്് വേണം, കരുണയുടെ കൈത്താങ്ങ്

ശ്രീകണ്ഠപുരം: വീടുനിര്‍മാണ ജോലിക്കിടെ സംഭവിച്ച ദുരന്തത്തിന്‍െറ ഇരയാണ് രാധാമണി. കഴിഞ്ഞ ആറു വര്‍ഷമായി ചെങ്ങളായി മണക്കാട്ട് ഹരിജന്‍ കോളനിയില്‍ ചാലേന്‍ രാധാമണി എഴുന്നേറ്റിട്ടില്ല. നട്ടെല്ലുതകര്‍ന്ന് അരക്കുതാഴെ തളര്‍ന്നുപോയ രാധാമണി കിടപ്പിലായതോടെ ഒരു കുടുംബമാകെ നരകയാതന പേറുകയാണ്. ഏതുനിമിഷവും നിലംപതിക്കാറായ കൂരയിലാണ് ഈ കുടുംബം കഴിയുന്നത്. ഉണ്ടായിരുന്നതെല്ലാം വിറ്റും സ്വരൂപിച്ചുകൂട്ടിയതുമായ പണമുപയോഗിച്ച് ചികിത്സതുടര്‍ന്നു. സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. കിടന്നകിടപ്പില്‍നിന്ന് ഒന്നെഴുന്നേറ്റ് നടക്കാനും സ്വന്തം കാര്യങ്ങള്‍ ചെയ്യാനും കഴിഞ്ഞെങ്കിലെന്ന പ്രാര്‍ഥനയുമായി കണ്ണീരോടെ കഴിയുകയാണ് രാധാമണിയും മക്കളും. വിധവയായ രാധാമണിക്ക് വിവാഹപ്രായമത്തെിയ രണ്ടു പെണ്‍മക്കളുണ്ട്. കിടപ്പിലായ പിതാവും രാധാമണിയുടെ വീട്ടിലാണ്. സ്വന്തം വീട്, മക്കളുടെ വിവാഹം, ചികിത്സ എന്നിവയെല്ലാം രാധാമണിയുടെ സ്വപ്നമാണ്. വീട് നിര്‍മിക്കാന്‍ മണക്കാട്ട് പൊതുജന വായനശാലയില്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇതിന് സുമനസ്സുകളുടെ കാരുണ്യവും കാത്തുകഴിയുകയാണ് രാധാമണി. ഫെഡറല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍: 11270100335781, IFSC code: 0001127, കൊയ്യം സഹകരണബാങ്ക് വളക്കെ ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍: 3758.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.