കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐക്ക് മുന്‍തൂക്കം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലക്കുകീഴിലെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മുന്‍തൂക്കം. തെരഞ്ഞെടുപ്പ് നടന്ന 23 കോളജുകളില്‍ 16 കോളജുകളിലും യൂനിയന്‍ പ്രവര്‍ത്തനത്തിന് എസ്.എഫ്.ഐ നേതൃത്വം നല്‍കും. ഏഴു കോളജുകളിലാണ് കെ.എസ്.യുവിന് മേധാവിത്വം. നേരത്തെ ഏതിരില്ലാതെ 18 കോളജുകളില്‍ എസ്.എഫ്.ഐ വിജയിച്ചിരുന്നു. 53 കൗണ്‍സിലര്‍മാരില്‍ 43ഉം എസ്.എഫ്.ഐക്ക് ലഭിച്ചു. പ്രധാന കോളജുകളായ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ കോളജ്, തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ്, പയ്യന്നൂര്‍ കോളജ്, മാടായി കോളജ്, ശ്രീകണ്ഠപുരം എസ്.ഇ.എസ് എന്നിവിടങ്ങില്‍ എസ്.എഫ്.ഐക്കാണ് വിജയം. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ മേജര്‍ സീറ്റുകള്‍ ഇരുസംഘടനകളും പങ്കിട്ടെടുത്തു. കണ്ണൂര്‍ എസ്.എന്‍ കോളജില്‍ ചെയര്‍മാന്‍, സ്റ്റുഡന്‍റ് എഡിറ്റര്‍ എന്നീ സീറ്റുകള്‍ എസ്.എഫ്.ഐക്ക് നഷ്ടമായി. ചെറുപുഴ നവജ്യോതി കോളജ്, പൈസക്കരി ദേവമാതാ കോളജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജ്, ഡി പോള്‍ കോളജ് എടത്തൊട്ടി, ചെണ്ടയാട് എം.ജി കോളജ് എന്നിവിടങ്ങളിലാണ് കെ.എസ്.യുവിന് വന്‍ വിജയം നേടാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.