തലശ്ശേരി–മൈസൂരു റെയില്‍വേ: സര്‍വേ തുടങ്ങി

ഇരിട്ടി: തലശ്ശേരി-മൈസൂരു റെയില്‍വേക്ക് പ്രതീക്ഷയേകി വീണ്ടും സര്‍വേ ആരംഭിച്ചു. ഡല്‍ഹി മെട്രോ കോര്‍പറേഷനുവേണ്ടി ഡല്‍ഹി ആസ്ഥാനമായ ഐമാക്സ ഏജന്‍സിയാണ് സര്‍വേ നടത്തുന്നത്. മൈസൂരു, ഹുന്‍സൂര്‍, ഇരിട്ടി, തലശ്ശേരി എന്നി നാലുഭാഗങ്ങളാക്കിയാണ് സര്‍വേ പൂര്‍ത്തിയാക്കുന്നത്. പുതിയ സര്‍വേയില്‍ കിലോമീറ്ററുകള്‍ കുറച്ച് കുറഞ്ഞ ചെലവില്‍ പാരിസ്ഥിതിക ആഘാതമില്ലാതെ എങ്ങനെ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുമോയെന്നാണ് പരിശോധിക്കുന്നത്. നേരത്തെ നടത്തിയ സര്‍വേയില്‍ 295 കിലോമീറ്ററായിരുന്നു പാതക്കായി കണ്ടത്തെിയിരുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിനായി രൂപം കൊണ്ട ആക്ഷന്‍ കമ്മിറ്റി നടത്തിയ സര്‍വേയില്‍ മൈസൂരുവില്‍ നിന്നും തലശ്ശേരിയിലേക്ക് 145.5 കിലോമീറ്റര്‍ മാത്രമാണെന്നാണ് കണ്ടത്തെിയിരുന്നത്. റെയില്‍വേയുടെ പഠനത്തില്‍, പാത ലാഭകരമാകില്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ ഒന്നും ഇല്ലാതെപോയത്. മലബാറിന്‍െറ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന പാതക്കായി സംസ്ഥാനം ഒറ്റക്കെട്ടായി വളരെക്കാലമായി ആവശ്യമുന്നയിക്കുകയാണ്. കര്‍ണാടകയില്‍ നിന്നുള്ള സദാനന്ദഗൗഡയടക്കം കേന്ദ്രമന്ത്രിമാരും മൈസൂരു-തലശ്ശേരി റെയില്‍പാതയുടെ സാധ്യത പരിശോധിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.