പയ്യന്നൂര്‍: ബസുകളുടെ ബോര്‍ഡില്‍ കണ്ണൂര്‍ കണ്ട് ഓടിക്കയറാന്‍ ശ്രമിക്കുന്ന യാത്രക്കാരോട് കണ്ടക്ടറോ ക്ളീനറോ പറയും, തളിപ്പറമ്പു മാത്രം കയറിയാല്‍ മതിയെന്ന്. ഏറെനേരം ബസ്സ്റ്റാന്‍ഡില്‍ കുത്തിയിരുന്ന യാത്രക്കാരന് വീണ്ടും നിരാശ തന്നെ ഫലം. കഴിഞ്ഞ ഏതാനും ആഴ്ചകളായി പയ്യന്നൂര്‍ ബസ്റ്റാന്‍ഡില്‍നിന്ന് കണ്ണൂരിലേക്ക് പോകേണ്ട യാത്രക്കാര്‍ക്കാണ് ഈ ദുര്യോഗം. പയ്യന്നൂരില്‍നിന്നു മാത്രമല്ല കാസര്‍കോട് ജില്ലയില്‍നിന്നുള്ളവര്‍ക്കുമുണ്ട് ഈ ദുരിതം. ഓടിയത്തൊനാവാത്തതിനാല്‍ തളിപ്പറമ്പില്‍ യാത്ര അവസാനിപ്പിച്ച് തിരിക്കുകയാണ് ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ പലതും. വൈകുന്നേരത്തെയും രാത്രിയിലെയും മിക്ക ബസുകളും തളിപ്പറമ്പില്‍ ഓട്ടം നിര്‍ത്തുകയാണ് പതിവ്. ഇതോടെ കണ്ണൂര്‍ യാത്രക്കാര്‍ പെരുവഴിയില്‍ തന്നെ. പയ്യന്നൂരില്‍നിന്ന് കണ്ണൂരിലേക്ക് നാലു സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മിക്കവയും അത് രണ്ടാക്കി ചുരുക്കി. രണ്ട് ട്രിപ്പുകള്‍ തളിപ്പറമ്പില്‍നിന്ന് തിരിക്കും. ആദ്യകാലങ്ങളില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഓടിയത്തൊന്‍ കഴിഞ്ഞിരുന്നു. ഗതാഗതക്കുരുക്ക് കൂടിയതോടെ അത് 1.20 വരെയായി. വളപട്ടണം പാലം പണി തുടങ്ങിയതോടെ രണ്ട് മണിക്കൂര്‍ കഴിഞ്ഞാലും സാധിക്കുന്നില്ളെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. കണ്ടക്ടര്‍ വേഗത കൂട്ടാന്‍ പറഞ്ഞപ്പോള്‍ ബസ് തളിപ്പറമ്പ് സ്റ്റാന്‍ഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയ സംഭവത്തിനും കഴിഞ്ഞ ദിവസം യാത്രക്കാര്‍ സാക്ഷിയായി. മാസങ്ങള്‍ക്കുമുമ്പ് തുടങ്ങിയ വളപട്ടണം പാലം ബലപ്പെടുത്തുന്ന പ്രവൃത്തി ഇഴയുന്നതായി ബസ് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. പാലത്തിലൂടെയുള്ള ഗതാഗത നിയന്ത്രണമൊന്നും പരിഹാരമാകുന്നില്ളെന്നും ഇവര്‍ പറയുന്നു. ഓട്ടസമയം കൂടിയതും ബസുകളുടെ സര്‍വിസ് മുടക്കവും ഉദ്യോഗസ്ഥരെയും വിദ്യാര്‍ഥികളെയുമാണ് ഏറെ ബാധിക്കുന്നത്. ഗതാഗതക്കുരുക്കറിയാത്ത മറ്റ് ജില്ലകളില്‍നിന്നുള്ളവരും പെരുവഴിയിലാവുന്നു. അടുത്തകാലത്ത് ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇതും ദുരിതം കൂട്ടാന്‍ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.