കണ്ണൂര്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കോര്‍പറേഷന്‍െറ നേതൃത്വത്തില്‍ കണ്ണൂര്‍ ദസറക്ക് തുടക്കമായി. സിനിമാതാരം പ്രേംകുമാര്‍ മുഖ്യാതിഥിയായി. പുറം ലോകത്ത് കണ്ണൂര്‍ അക്രമത്തിന്‍െറ നാടായാണ് അറിയപ്പെടുന്നത്. എന്നാല്‍, മാനവികതയുടെ ഭൂമികയാണ് കണ്ണൂര്‍. മനുഷ്യസ്നേഹം നിറഞ്ഞ ആളുകളാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ കണ്ണൂര്‍ ജനത ഏറെ തെറ്റിദ്ധരിക്കപ്പെട്ട ജനതയാണെന്നും പ്രേംകുമാര്‍ പറഞ്ഞു. തെറ്റിദ്ധാരണ മാറ്റിയെടുക്കാന്‍ കണ്ണൂരുകാര്‍ക്ക് കഴിയേണ്ടതുണ്ട്. മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ്, കൗണ്‍സിലര്‍മാരായ എം.പി. ഭാസ്കരന്‍, കെ.പി. സജിത്, വി.ജി. വിനീത, എസ്. ഷഹീദ, കെ.പി. സുധാകരന്‍, സി.വി. ദീപക്, അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് സ്വാഗതവും കോര്‍പറേഷന്‍ സെക്രട്ടറി കെ.പി. വിനയന്‍ നന്ദിയും പറഞ്ഞു. ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിച്ച ഗാനമേള അരങ്ങേറി. ദസറ ആഘോഷത്തിന്‍െറ ഒൗപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ആറിന് ടൗണ്‍ സ്ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ. ശ്രീമതി എം.പി തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കെ.പി.എ.സിയുടെ ‘ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ നാടകം അരങ്ങിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.