കണ്ണൂര്‍: ഒരുസംഘം സി.പി.എം പ്രവര്‍ത്തകര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ളെന്നാരോപിച്ച് കലക്ടറേറ്റ് പടിക്കല്‍ മുന്‍ പ്രവര്‍ത്തകന്‍െറയും കുടുംബത്തിന്‍െറയും ഉപവാസം. തില്ലങ്കേരി ആലയാട് സ്വദേശി കെ.വി. അശോകനാണ് വ്യാഴാഴ്ച രാവിലെ ഉപവാസം തുടങ്ങിയത്. ഭാര്യ ഹൈമ, മക്കളായ ചിന്മയ, സസ്മയ എന്നിവര്‍ ഒപ്പമുണ്ട്. പ്രശ്നത്തില്‍ കലക്ടര്‍ അടിയന്തരമായി ഇടപെട്ട് കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നാണ് ആവശ്യം. നേരത്തേ നിര്‍മാണത്തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയംഗവും സി.പി.എം കുണ്ടേരിഞ്ഞാല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു അശോകന്‍. സ്വത്തുതര്‍ക്കത്തില്‍ പാര്‍ട്ടി തന്നെ സഹായിച്ചില്ളെന്നും എതിരാളികള്‍ക്ക് കൂട്ടുനിന്നെന്നും ആരോപിച്ചാണ് പാര്‍ട്ടിവിട്ടത്. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ ഫോണില്‍ നിരന്തരം വധഭീഷണി മുഴക്കുകയാണത്രെ. ഇതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കേസെടുക്കാതെ ഇരിട്ടി സി.ഐയും രണ്ടു പൊലീസുകാരും തന്നെ മാനസികമായി പീഡിപ്പിച്ചതായും അശോകന്‍ ആരോപിക്കുന്നു. പൊലീസ് കംപ്ളെയ്ന്‍റ് അതോറിറ്റി സിറ്റിങ്ങില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ചെയര്‍മാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്, തില്ലങ്കേരിയിലുള്ള തന്‍െറ പൂട്ടിയ വീടിന്‍െറ വാതില്‍ പൊളിച്ച് അകത്തുകയറിയ സംഘം ഭാര്യയുടെ സര്‍ട്ടിഫിക്കറ്റും മറ്റും കവര്‍ന്നതായും അശോകന്‍ പറയുന്നു. ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടും ഭീഷണി തുടരുകയാണത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.