കണ്ണൂര്‍: ജില്ലാ സീനിയര്‍ ഡിവിഷന്‍ ഫുട്ബാള്‍ ലീഗ് മത്സരങ്ങള്‍ ഇന്ന് തുടങ്ങുന്നതോടെ ഗോളടിച്ചു കൂട്ടാന്‍ ടീമുകള്‍ കിണഞ്ഞു ശ്രമിക്കും. വിജയികളെ നിശ്ചയിക്കുന്നതിന് ഗോള്‍ ശരാശരി ഉപയോഗപ്പെടുത്താന്‍ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ തീരുമാനിച്ചതോടെയാണ് ആവേശകരമായ കളികളിലേക്ക് ലീഗ് വഴിതുറക്കുന്നത്. കഴിഞ്ഞ സീസണ്‍ വരെ പോയന്‍റ് നിലയില്‍ ടീമുകള്‍ തുല്യത പാലിച്ചാല്‍ ടോസിട്ടാണ് വിജയികളെ നിശ്ചയിച്ചത്. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ലീഗില്‍ ഈ രീതിയില്‍ വിജയികളെ നിശ്ചയിക്കുന്നതിനെതിര വിമര്‍ശമുയര്‍ന്നതോടെയാണ് മാറിച്ചിന്തിക്കാന്‍ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ തീരുമാനിച്ചത്. ലീഗില്‍ മുന്നിലുള്ള രണ്ടോ അതില്‍ കൂടുതലോ ടീമുകള്‍ക്ക് പോയന്‍റ് തുല്യമായി വന്നാല്‍ ഇവര്‍ തമ്മിലുള്ള മത്സരങ്ങളിലെ ഫലമാണ് ആദ്യം കണക്കാക്കുക. ഇതിലും തുല്യത വന്നാല്‍ മുഴുവന്‍ കളികളിലുമുള്ള വഴങ്ങിയ ഗോളുകളുടെയും നേടിയ ഗോളുകളുടെയും ശരാശരി കണക്കാക്കി വിജയികളെ നിശ്ചയിക്കും. ഒമ്പത് ടീമുകളാണ് കണ്ണൂര്‍ ജില്ലാ സീനിയര്‍ ഫുട്ബാള്‍ ലീഗിലുള്ളത്. ഇത് ടീമുകള്‍ക്ക് തുല്യ പോയന്‍റ് നേടുന്നതിനുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ എസ്.എന്‍ കോളജും പയ്യന്നൂര്‍ കോളജും ഏഴ് പോയന്‍റുകള്‍ വീതം നേടി ഒന്നാമതത്തെിയിരുന്നു. തുടര്‍ന്ന് ടോസിലൂടെയാണ് എസ്.എന്‍ കോളജിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് നാലു മണിക്ക് ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ എസ്.എന്‍ കോളജും സ്ഥാനക്കയറ്റം ലഭിച്ചുവന്ന കാനന്നൂര്‍ സ്പോര്‍ട്ടിങ് ക്ളബും ഏറ്റുമുട്ടും. കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.