ഇരിട്ടി: തില്ലങ്കേരിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വേങ്ങര ചാലിലെ ലക്ഷ്മി നിലയത്തില്‍ പടുവിലാന്‍ ബാലകൃഷ്ണനാണ് (60) വെട്ടേറ്റത്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.15ഓടെയായിരുന്നു ആക്രമണം. തില്ലങ്കേരി തെരുവില്‍ മരിച്ച ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ബാലകൃഷ്ണന്‍. അയല്‍വാസിയായ രഞ്ജിത്ത് മരണവീട്ടില്‍വെച്ച് ബഹളംവെച്ചതിനത്തെുടര്‍ന്ന് ബാലകൃഷ്ണന്‍ ഇടപെട്ട് നിശ്ശബ്ദത പാലിക്കാന്‍ പറഞ്ഞിരുന്നു. പുലര്‍ച്ചെ പത്രമെടുക്കാന്‍വേണ്ടി പോകാന്‍ ഇറങ്ങിയതിനിടയിലാണ് വെട്ടേറ്റത്. കഴുത്തില്‍ വെട്ടേറ്റ ബാലകൃഷ്ണനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലത്തെിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനായ രഞ്ജിത്തിനെ ഇരിട്ടി സി.ഐ സജേഷ് വാഴവളപ്പില്‍ അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിയതില്‍ പ്രതിഷേധിച്ച് തില്ലങ്കേരിയില്‍ സി.പി.എം ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.