അവഗണനയുടെ സ്മാരകമായി പൊലീസ് ക്ളബ്

കണ്ണൂര്‍: കണ്ണൂരിന്‍െറ അഭിമാനമായ വോളിബാള്‍ താരം ജിമ്മി ജോര്‍ജിന്‍െറ സ്മാരകം കൂടിയായ കണ്ണൂര്‍ താവക്കരയിലെ പൊലീസ് ക്ളബ് നശിക്കുന്നു. കാലപ്പഴക്കത്തോടൊപ്പം അധികൃതരുടെ അനാസഥയും കൂടിയായപ്പോള്‍ കെട്ടിടം പാതി നശിച്ചുകഴിഞ്ഞു. കായികരംഗത്ത് ഇന്ത്യയുടെയും കേരളത്തിന്‍െറയും യശസ്സ് വാനോളമുയര്‍ത്തിയ കായിക താരത്തിന്‍െറ പേരിലുള്ള കെട്ടിടം തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഉത്തരവാദപ്പെട്ടവര്‍ കണ്ടില്ളെന്ന് നടിക്കുന്നതില്‍ കായികപ്രേമികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. പൊലീസ് മേധാവികളായിരുന്ന ജേക്കബ് പുന്നൂസിന്‍െറയും ടോമിന്‍ ജെ. തച്ചങ്കരിയുടെയും സാന്നിധ്യത്തില്‍ 1999ലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. തായത്തെരു റോഡില്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന പൊലീസ് ക്ളബിലെ ജിമ്മി ജോര്‍ജ് ഹാളില്‍ വര്‍ഷങ്ങളോളം സ്ഥിരമായി പരിപാടികള്‍ നടന്നിരുന്നു. എന്നാല്‍, ഇന്ന് ഈ കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് കാടുപിടിച്ച് കിടക്കുകയാണ്. കെട്ടിടത്തിന്‍െറ ചുറ്റിലും കാട് നിറഞ്ഞതോടൊപ്പം ജനല്‍ ചില്ലകളും മേല്‍പാളികളും തകര്‍ന്ന നിലയിലാണ്. ഹാളിനകത്തെ ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും നശിച്ചുകഴിഞ്ഞു. ജിമ്മി ജോര്‍ജ് ഹാള്‍ പുതുക്കിപ്പണിയാന്‍ പലതവണ നിര്‍ദേശമുണ്ടായെങ്കിലും നടപ്പായില്ല. പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിക്കില്ളെന്നതാണ് ആദ്യഘട്ടത്തില്‍ പൊലീസ് ക്ളബ് കെട്ടിടം പൊളിച്ച് പുതിയത് പണിയാന്‍ തടസ്സമായതെന്ന് സംശയമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത വന്നതായും പ്രത്യേക അനുമതി ആവശ്യമില്ളെന്നതിനാല്‍ കെട്ടിടം ഉടന്‍ പൊളിച്ചുമാറ്റി പുതിയതു പണിയാനാകുമെന്നുമാണ് പൊലീസുകാര്‍ക്കിടയില്‍ തന്നെയുള്ള കായികപ്രേമികളുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.