മയ്യില്‍: മയ്യില്‍-കാട്ടാമ്പള്ളി റോഡില്‍ ഗതാഗതം സ്തംഭിപ്പിച്ച് പി.എസ്സിയുടെയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറയും കായികക്ഷമത പരിശോധന. ഇതുമൂലം ആയിരക്കണക്കിനാളുകള്‍ വലഞ്ഞു. അറ്റകുറ്റപ്പണി കാരണം അടച്ച വളപട്ടണം പാലം വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടത് മയ്യില്‍- കാട്ടാമ്പള്ളി റോഡിലൂടെയാണ്. ഇതുകാരണം ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ നിന്ന് ജില്ലാ ആസ്ഥാനത്തേക്കുള്ള നിലവിലെ ഏക റോഡാണിത്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് രാവിലെ ആറുമുതല്‍ ഗതാഗത നിരോധമേര്‍പ്പെടുത്തിയത്. ജില്ലാ ആസ്ഥാനത്ത് എത്തേണ്ട ആയിരക്കണക്കിന് ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നട്ടംതിരിഞ്ഞു. ആശുപത്രിയിലെത്തേണ്ട രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് ഏറെ പ്രയാസമായി. ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ ഫോറസ്റ്റ് ഗാര്‍ഡ് പരീക്ഷയോടനുബന്ധിച്ച കായികക്ഷമത പരിശോധന റോഡില്‍ നടത്താന്‍ അനുമതിയാവശ്യപ്പെട്ട് പി.എസ്സി ജില്ലാ കലക്ടര്‍ക്ക് കത്ത് സമര്‍പ്പിച്ചിരുന്നതായി അധികൃതരുടെ ഭാഷ്യം. എന്നാല്‍, ഗതാഗതത്തിന് മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മൂന്ന് ദിവസങ്ങളിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കിയതായി സൂചനയുണ്ട്. ഇന്നും നാളെയും കായികക്ഷമത പരിശോധന മറ്റൊരു റോഡില്‍ സൗകര്യമൊരുക്കിയതായി പി.എസ്സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.