രോഗികള്‍ക്ക് സൗജന്യ ഭക്ഷണ പദ്ധതി പാനൂരില്‍ തുടങ്ങി

പാനൂര്‍: പാനൂര്‍ ഗവ. ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി വൈസ് മെന്‍സ് ക്ളബ് മാതൃകയായി. ഒരു വര്‍ഷത്തേക്കാണ് പാനൂരിലെ ഹോട്ടലുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ പാനൂര്‍ നഗരസഭാധ്യക്ഷ കെ.വി. റംല നിര്‍വഹിച്ചു. വൈസ് മെന്‍സ് ക്ളബ് പ്രസിഡന്‍റ് എ. നാസര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍.കെ. രാജേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫിസര്‍ ഡോ. അനില്‍ കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സുഹറ ടീച്ചര്‍, കൗണ്‍സിലര്‍ കെ.കെ. സുധീര്‍ കുമാര്‍, വി. സുരേന്ദ്രന്‍, പി.കെ. ഇബ്രാഹിം ഹാജി, കെ. ധനഞ്ജയന്‍, കെ. സജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.