ജില്ലാ പൊലീസ് കായിക മേള: കണ്ണൂര്‍ സബ്ഡിവിഷന്‍ ചാമ്പ്യന്‍മാര്‍

കണ്ണൂര്‍: ജില്ലാ പൊലീസ് കായികമേളയില്‍ കണ്ണൂര്‍ സബ്ഡിവിഷന്‍ ചാമ്പ്യന്‍മാരായി. 108 പോയന്‍റുകള്‍ നേടിയാണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എ.ആര്‍ ക്യാമ്പിനെ പിന്തള്ളി കണ്ണൂര്‍ സബ്ഡിവിഷന്‍ കിരീടം സ്വന്തമാക്കിയത്. 96 പോയന്‍റുകള്‍ നേടി എ.ആര്‍ ക്യാമ്പ് റണ്ണേഴ്സ് അപ്പായി. തളിപ്പറമ്പ് സബ്ഡിവിഷനാണ് മൂന്നാം സ്ഥാനത്ത്. എ.ആര്‍ ക്യാമ്പിലെ മരിയ ജോസ് വ്യക്തിഗത ചാമ്പ്യനായി. കായികമേളയുടെ ഭാഗമായി നടന്ന വാശിയേറിയ വടംവലി മത്സരത്തില്‍ കണ്ണൂര്‍ സബ് ഡിവിഷനെ കണ്ണൂര്‍ എ.ആര്‍ ക്യാമ്പ് തറപറ്റിച്ചു. ദീര്‍ഘകാലമായി വടംവലിയില്‍ കണ്ണൂര്‍ സബ്ഡിവിഷനായിരുന്നു ചാമ്പ്യന്‍മാര്‍. ഈ കുത്തക തകര്‍ത്താണ് എ.ആര്‍ ക്യാമ്പ് ജേതാക്കളായത്. വിജയികള്‍ക്ക് ഉത്തരമേഖലാ ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എസ്.പി. കോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.