തലശ്ശേരി: വളരെ സജീവമായി സാഹിത്യം ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്ന വായനക്കാരെ കാണുമ്പോള്‍ സന്തോഷം മാത്രമല്ല, ഭ്രാന്തമായി എഴുതാനും വായിക്കാനും തോന്നുന്നുവെന്ന് സാഹിത്യകാരി ഇന്ദുമേനോന്‍. തലശ്ശേരി കറന്‍റ് ബുക്സില്‍ ഡി.സി റീഡേഴ്സ് ഫോറം പ്രതിമാസ ചര്‍ച്ചാ വേദി സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മതത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും അസ്വസ്ഥത പേറുന്ന ഭ്രാന്തിന് ബദലായി ജീവിതത്തില്‍ സ്നേഹത്തിന്‍െറയും സൗഹൃദത്തിന്‍െറയും സര്‍ഗാത്മകതയുടെയും സുന്ദരഭ്രാന്ത് സൃഷ്ടിക്കാന്‍ ഇതുപോലുള്ള കൂട്ടായ്മകള്‍ ഉണ്ടാവണമെന്നും ഇന്ദുമേനോന്‍ കൂട്ടിച്ചേര്‍ത്തു. തന്‍െറ ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’ എന്ന നോവല്‍ ചര്‍ച്ചയിലാണ് ഇന്ദുമേനോന്‍ മനസ്സ് തുറന്നത്. ഡോ.എസ്.എസ്. ശ്രീകുമാര്‍, ലിജി, ലിജീഷ് കുമാര്‍, ടി.കെ. ഷാജ് എന്നിവര്‍ സംസാരിച്ചു. നിരവധി വായനക്കാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നോവലിനെ അടിസ്ഥാനമാക്കി ഷൈജു കെ. മാലൂര്‍ വരച്ച പെയിന്‍റിങ് ഇന്ദുമേനോന് ഉപഹാരമായി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.