വയോജന പരിരക്ഷ സമൂഹത്തിന്‍െറ ബാധ്യത –മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂര്‍: വയോജനങ്ങള്‍ക്ക് ആവശ്യമായ പരിഗണനയും പരിരക്ഷയും നല്‍കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് തുറമുഖ-പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വയോജന ദിനാഘോഷത്തിന്‍െറ ഭാഗമായി കണ്ണൂര്‍ കോര്‍പറേഷനും സാമൂഹികസുരക്ഷാ മിഷനും ചേര്‍ന്ന് സംഘടിപ്പിച്ച ‘വളരുന്ന കേരളം, വളര്‍ത്തിയവര്‍ക്ക് ആദരം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുടുംബബന്ധങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്നേഹം വിലക്കുവാങ്ങാന്‍ കഴിയാത്തതാണെന്നും അതിനാല്‍ വയോജനങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഉപഹാര വിതരണം നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. ടി.ഒ. മോഹനന്‍, ജമിനി മോഹനന്‍, പി. ഇന്ദിര, സി.കെ. വിനോദ്, സി. സീനത്ത്, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ എന്‍. ബാലകൃഷ്ണന്‍, അഡ്വ. ലിഷ ദീപക് എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍ സ്വാഗതവും സാമൂഹിക സുരക്ഷാമിഷന്‍ കോഓഡിനേറ്റര്‍ നിഷമേരി ജോണ്‍ നന്ദിയും പറഞ്ഞു. വയോജനങ്ങളുടെ കലാപരിപാടികള്‍, അനുഭവം പങ്കുവെക്കല്‍ തുടങ്ങിയവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.