കണ്ണൂര്‍: റോഡിലെ അത്യാഹിതങ്ങള്‍ക്ക് കണ്ണും കാതുമില്ല. എപ്പോഴും എവിടേയും സംഭവിക്കാം. എന്നാല്‍, കണ്ണൂര്‍ ജില്ലയില്‍ അതിന് കണ്ണും കാതുമുണ്ടെന്നും ചില പ്രത്യേക സ്ഥലവും സമയവും അപകടത്തിന്‍േറതാണെന്നും സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. കഴിഞ്ഞ നാലു വര്‍ഷമായി കണ്ണൂരില്‍ പലവിധ അപകടങ്ങള്‍ ഒരേനിരക്കില്‍ ആവര്‍ത്തി ക്കുകയാണ്. 2012 മുതലുള്ള വാര്‍ഷിക കണക്കെടുപ്പില്‍ ജില്ലയിലെ റോഡപകടങ്ങള്‍ ഒരേനിരക്കില്‍ ആവര്‍ത്തിക്കുന്നതാണ് കാണുന്നത്. അപകടങ്ങളുടെ എണ്ണം, മരണം, വിവിധ പാതകളിലെ അപകടം, അപകടം വരുത്തിയ വാഹനങ്ങളുടെ തരംതിരിവ് എന്നിവയെല്ലാം ഓരോ വര്‍ഷവും നിശ്ചിത നിരക്കില്‍തന്നെ തുടരുന്നു. അപകടങ്ങളെ നിയന്ത്രിക്കുന്നതില്‍ ഒൗദ്യോഗികസന്നാഹം പരാജയപ്പെടുകയാണെന്ന് സൂചനനല്‍കുന്നതാണ് ഈ കണക്കുകളിലെ സാമ്യത. സംസ്ഥാനതലത്തില്‍ അപകടങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുണ്ട്. സംസ്ഥാനത്ത് അപകടങ്ങളുടെ ഗ്രാഫ് ഏറ്റവും ഉയര്‍ന്നത് 2005ലാണ്. 42,363 അപകടങ്ങളാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ 36,174 റോഡപകടങ്ങള്‍ ഉണ്ടായപ്പോള്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ അത് താഴ്ന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം അപകടങ്ങളുടെ സംസ്ഥാനനിരക്ക് 39,014ലേക്ക് ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയിലാവട്ടെ ഒരേ നിലവാരത്തിലും വ്യാപ്തിയിലും റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. അപകടമുണ്ടാക്കുന്ന വാഹനങ്ങളില്‍ ഇരുചക്രവാഹനങ്ങളാണ് ആകെ എണ്ണത്തിന്‍െറ പകുതിയും കവിഞ്ഞ് കുതിക്കുന്നത്. 2012 മുതല്‍ ഓരോവര്‍ഷവും അപകടത്തില്‍പെടുന്ന ഇരുചക്രവാഹനങ്ങളുടെ എണ്ണം കൂടുകയാണ്. അപകടം വിതക്കുന്ന പാതകളുടെ തരംതിരിവില്‍ ദേശീയപാത ഒരോവര്‍ഷവും തുല്യമായ നിലയില്‍ ദുരന്തം ആവര്‍ത്തിക്കുന്നു. സംസ്ഥാനപാതയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി അപകടനിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മറ്റ് ഗ്രാമീണറോഡുകളില്‍ അപകടം പെരുകുകയുമാണ്. ഇവിടങ്ങളില്‍ ഏറെ അപകടം വിതക്കുന്നത് ഇരുചക്രവാഹ നങ്ങളാണ്. വാഹനവായ്പ ഉദാരമാവുകയും കൈയില്‍ കാശില്ളെങ്കിലും ചത്തെ് ബൈക്കുകള്‍ സ്വന്തമാക്കാമെന്നുമായതോടെ യുവജനങ്ങളുടെ അനിയന്ത്രിതമായ ഇരുചക്രവാഹന ഉപയോഗം റോഡുകളെ മരണക്കളമാക്കിയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അനുഭവം പറയുന്നു. രേഖകളില്ലാതെ ഓടിക്കുന്നവരിലും അപകടങ്ങളില്‍പെടുന്നവരിലും യുവാക്കളുടെ പ്രളയമാണ്. ഇതുസംബന്ധിച്ച വേറെതന്നെ കണക്ക് അധികൃതരുടെ കൈയിലുണ്ട്. അശ്രദ്ധയില്‍ ഓടിച്ച് അപകടംവിതക്കുന്നതില്‍ ഇരുചക്രവാഹനങ്ങളാണ് മുന്നില്‍. അതേസമയം, മരണപ്പാച്ചില്‍ നടത്തി ദുരന്തം ക്ഷണിച്ചുവരുത്തുന്നതില്‍ സ്വകാര്യ ബസുകള്‍ തന്നെയാണ് മുന്നില്‍. പകല്‍സമയത്താണ് അപകടങ്ങളില്‍ വലിയപങ്കും സംഭവിക്കുന്നത്. എന്നാല്‍, പകലുണ്ടാകുന്ന അപകടങ്ങളുടെ അഞ്ചിലൊന്ന് രാത്രിയില്‍ നടക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഗതാഗതം കുറയുകയും വാഹനങ്ങളുടെ ബാഹുല്യം ശമിക്കുകയും ചെയ്യുന്ന രാത്രിയില്‍ അപകടനിരക്ക് സ്വാഭാവികമായും കുറയുകയാണ് വേണ്ടത്. ദേശീയപാതകളിലൊന്നും രാത്രിയാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്നവിധത്തില്‍ സിഗ്നല്‍ സൗകര്യമോ തെരുവുവിളക്കുകളോ ആവശ്യമനുസരിച്ച് ക്രമീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ജില്ലയില്‍ അപകടമേഖലയായി ചില റോഡുകള്‍ അടയാളപ്പെടുത്തി സുരക്ഷാസംവിധാനം ഒരുക്കേണ്ടതിലേക്ക് വിരല്‍ചൂണ്ടുകയാണ് സ്ഥിതിവിവരക്ക ണക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.