കേളകം: കോര്‍ട്ടില്‍ ഇടിമുഴക്കത്തിന്‍െറ സ്മാഷുകള്‍ തീര്‍ത്ത വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്‍െറ ഓര്‍മക്ക് ഇന്ന് 29 വയസ്സ്. ഒരു ജനതയുടെ യശസ്സ് കളിക്കളത്തിലൂടെ ലോകത്തിന്‍െറ നെറുകയിലത്തെിച്ച ജിമ്മി 1987 നവംബര്‍ 30നാണ് ഇറ്റലിയില്‍ മിലാനിലുണ്ടായ കാറപകടത്തില്‍ മരിച്ചത്. 32ാം വയസ്സിലാണ് കായികലോകത്തിന് നൊമ്പരം ബാക്കിവെച്ച് ജിമ്മി യാത്രയായത്. 21ാം വയസ്സില്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചപ്പോള്‍ ഈ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വോളിബാള്‍ താരമായിരുന്നു ജിമ്മി. എന്നാല്‍, ലോകം ആദരിക്കുന്ന ഈ പ്രതിഭക്ക് ഉചിതമായ സ്മാരകം ജന്മനാട്ടില്‍ ഉയര്‍ന്നില്ല. ജന്മനാട്ടിലെ സ്റ്റേഡിയം നിര്‍മാണവും പാതിവഴിയിലാണ്. ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ട് പേരാവൂര്‍ സെന്‍റ് ജോസഫ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച അത്ലറ്റിക് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാവാത്തതിന്‍െറ നൊമ്പരത്തിലാണ് കായികപ്രേമികള്‍. 2012ലാണ് സര്‍ക്കാര്‍ ജിമ്മിക്ക് ജന്മനാട്ടില്‍ സ്മാരകമായി മിനി സ്റ്റേഡിയം അനുവദിച്ചത്. ഒന്നരകോടി രൂപ ചെലവിട്ടിട്ടും ട്രാക്ക് പൂര്‍ത്തിയായില്ളെന്നു മാത്രമല്ല, 20 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടവും കാടുകയറി നശിക്കുകയാണ്. കുടുംബാംഗങ്ങള്‍ സ്ഥാപിച്ച ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക താരത്തിന് അവാര്‍ഡ് നല്‍കിവരുന്നുണ്ട്. ഇക്കൊല്ലത്തെ അവാര്‍ഡ് ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിന് ഡിസംബര്‍ രണ്ടിന് ജിമ്മി ജോര്‍ജ് വോളിബാള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനിക്കും. ജിമ്മിയുടെ സ്മരണാര്‍ഥം വോളിബാള്‍- സ്പോര്‍ട്സ് അക്കാദമിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടത്തുമെന്ന് ജിമ്മിയുടെ സഹോദരനും വോളിബാള്‍ താരവുമായ സെബാസ്റ്റ്യന്‍ ജോര്‍ജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.