നളിനി കൊലപാതകം: വിചാരണ നാളെ തുടങ്ങും

തലശ്ശേരി: എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്ററുടെ മകള്‍ എരഞ്ഞോളി കുടക്കളത്തെ നൂനമ്പ്രത്ത് വീട്ടില്‍ എ.കെ. നളിനിയെ (63) കൊലപ്പെടുത്തിയ കേസിന്‍െറ വിചാരണ അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച ആരംഭിക്കും. നളിനിയുടെ അയല്‍വാസിയും കര്‍ണാടക ചിക്കമഗളൂരു ബെല്‍ട്ട് സ്വദേശിയുമായ കുടക്കളം റജീന മന്‍സിലില്‍ നസീറാണ് (40) കേസിലെ പ്രതി. കൊലപാതകം നടത്തിയശേഷം പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട സാക്ഷി ഉള്‍പ്പെടെ 41 സാക്ഷികളുള്ള കേസില്‍ ടൗണ്‍ സി.ഐയായിരുന്ന യു. പ്രേമനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കൊലക്കുപയോഗിച്ച ഷാളും പ്രതി കവര്‍ന്ന ഒന്നേമുക്കാല്‍ പവന്‍െറ മാലയും ഒരു പവന്‍െറ വളയും ലോക്കറ്റും ഉള്‍പ്പെടെ 12 തൊണ്ടിമുതലുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതി അറസ്റ്റിലായിരുന്നു. 90 ദിവസത്തിനുള്ളില്‍തന്നെ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. 2010 ഒക്ടോബര്‍ 31ന് രാവിലെ 11.30 ഓടെയാണ് നളിനിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. രാത്രിയില്‍ സമീപത്തെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന നളിനി രാവിലെ സ്വന്തം വീട്ടില്‍ തിരിച്ചത്തെുകയാണ് പതിവ്. ഇത് മനസ്സിലാക്കിയ നസീര്‍ വീട്ടിനുള്ളില്‍ കയറിപ്പറ്റി നളിനിയുടെ ആഭരണം കവരുകയും ബഹളം വെച്ചപ്പോള്‍ നളിനിയെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടത്തെിയത്. പ്രതിയുടെ പത്തുവയസ്സുള്ള മകളുടെ ഷാളുപയോഗിച്ചാണ് കൊലനടത്തിയത്. ഈ ഷാള്‍ പ്രതിയുടെ വീട്ടിലെ സോഫക്കടിയില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ചിട്ടിപ്പണമായി നല്‍കാനുള്ള 17,500 രൂപ നസീര്‍ ഒന്നിച്ചു നല്‍കിയെന്ന വിവരം പൊലീസിന് ലഭിച്ചതോടെയാണ് കൊലനടത്തിയ ശേഷം നളിനിയുടെ വീടിനു സമീപംവന്ന് മത്സ്യവില്‍പന നടത്തിവന്ന നസീറിലേക്ക് അന്വേഷണം നീളാന്‍ കാരണമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.