വരള്‍ച്ച നേരിടാന്‍ ചാവശ്ശേരി വില്ളേജില്‍ നാട്ടുകാര്‍ തടയണ തീര്‍ത്തു

ഇരിട്ടി: ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി വില്ളേജില്‍ വരള്‍ച്ച നേരിടാന്‍ ജനപങ്കാളിത്തത്തോടെ വട്ടക്കയം തോടില്‍ നാലിടങ്ങളിലായി തടയണ തീര്‍ത്തു. വട്ടക്കയം, കുറുങ്കളം, കട്ടയംകണ്ടം, അരിഞ്ചൂരി എന്നീ സ്ഥലങ്ങളിലാണ് കുടുംബശ്രീ, പുരുഷ സ്വാശ്രയസംഘം, കര്‍ഷകസംഘം, രാഷ്ട്രീയപാര്‍ട്ടികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കൈകോര്‍ത്തത്. വേനല്‍ കനക്കുമ്പോള്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണിവ. ഇക്കുറി തുലാവര്‍ഷം കുറഞ്ഞതും തോടുകളിലെ നീരൊഴുക്ക് കുറഞ്ഞതുമാണ് പ്രദേശവാസികളെ ഒറ്റക്കെട്ടായി തടയണ തീര്‍ക്കാന്‍ പ്രേരിപ്പിച്ചത്. ചാക്കുകളില്‍ മണല്‍നിറച്ചാണ് തടയണതീര്‍ത്ത് വെള്ളത്തിന്‍െറ ഒഴുക്ക് തടഞ്ഞുനിര്‍ത്തിയത്. ഇതിനാവശ്യമായ ചാക്കുകള്‍ റെയിഡ്കൊ സൗജന്യമായി നല്‍കി. തടയണനിര്‍മാണത്തിന് ഇരിട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. പ്രേമവല്ലി, മുന്‍ പഞ്ചായത്തംഗം വി. വിനോദ്കുമാര്‍, പി.വി. ബിനോയ്, പി. അശോകന്‍, വി.കെ. ശ്രീധരന്‍, ഇ. ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.