കണ്ണൂര്‍: മാനസിക വെല്ലുവിളികള്‍ നേരിടുന്ന അനാഥര്‍ക്കായി കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ കാരുണ്യഗ്രാമമൊരുങ്ങി. വലിയന്നൂര്‍ ഹോളിമൗണ്ട് പുനരധിവാസ കേന്ദ്രത്തോടനുബന്ധിച്ചാണ് കാരുണ്യഗ്രാമം ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍െറ ആദ്യഘട്ടമെന്നനിലയില്‍ 40 കിടക്കകളോടുകൂടിയ അഭയകേന്ദ്രത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായി. വിശുദ്ധ മദര്‍ തെരേസയുടെ നാമത്തിലുള്ള പുതിയ കെട്ടിടത്തിന്‍െറ ആശിര്‍വാദം ഞായറാഴ്ച രാവിലെ 11ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല നിര്‍വഹിക്കും. നഗരത്തിലും പരിസരങ്ങളിലുമായി അലഞ്ഞുതിരിയുന്ന മാനസിക വെല്ലുവിളികള്‍ നേരിടുന്ന 25 പേരെ ദത്തെടുത്ത് ചികിത്സിച്ച് അസുഖം ഭേദപ്പെടുത്തി വീടുകളിലേക്ക് തിരികെയത്തെിക്കുകയാണ് അഭയകേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവും പരിശീലന സൗകര്യങ്ങളും സെന്‍ററില്‍ ഒരുക്കിയിട്ടുണ്ട്. 12.5 ഏക്കര്‍ സ്ഥലത്ത് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രൂപതയിലെ ഓരോരുത്തരില്‍നിന്ന് ഒരു രൂപവീതം ശേഖരിച്ചാണ് ഇതിനുള്ള തുക കണ്ടത്തെിയത്. മദ്യപാന ചികിത്സാകേന്ദ്രം, തിരസ്കരിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കുള്ള സാന്ത്വനഭവനം, വൃദ്ധസദനം തുടങ്ങിയവയും ഒരുക്കും. നാളെ രാവിലെ ഒമ്പതിന് രക്തദാനവും ഹോളിമൗണ്ട് കുടുംബങ്ങളുടെ സ്നേഹസംഗമവും സംഘടിപ്പിക്കും. ഇതിന്‍െറ ഉദ്ഘാടനം കണ്ണൂര്‍ രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് നിര്‍വഹിക്കും. പി.കെ. ശ്രീമതി എം.പി വിശുദ്ധ മദര്‍ തെരേസയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. കാരുണ്യഗ്രാമം മാഗസിന്‍ മേയര്‍ ഇ.പി. ലത പ്രകാശനം ചെയ്യും. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായ്ക്ക് അവയവദാന സമ്മതപത്ര സമര്‍പ്പണം നടത്തും. സൗജന്യ ആംബുലന്‍സിന്‍െറ ഫ്ളാഗ് ഓഫ് മുന്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി നിര്‍വഹിക്കും. ഫാ. റോയ് നെടുംതാനം, വികാരി ജനറല്‍ ഫാ. ദേവസ്സി ഈരത്തറ, ഡോ. ഫ്രാന്‍സിസ് എബ്രഹാം, ആന്‍റണി നെറോണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.