പാനൂര്‍: കേരളത്തിലെ ഇസ്ലാഹിപ്രസ്ഥാനത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ ഇ.കെ. മൗലവിയുടെയും എടപ്പാറ കുഞ്ഞമ്മദ് ഹാജിയുടെയും എന്‍.കെ. അഹമ്മദ് മൗലവിയുടെയും സി.എച്ച്. അബ്ദുറഹ്മാന്‍ മൗലവിയുടെയും കര്‍മമണ്ഡലമായ കടവത്തൂര്‍ പുതിയ ചരിത്രത്തിന് വേദിയായി. ഒന്നര പതിറ്റാണ്ടായി ഭിന്നിച്ചുനിന്ന ഇരു മുജാഹിദ് വിഭാഗത്തെയും സംസ്ഥാന നേതാക്കളാണ് വേദിപങ്കിട്ട് പ്രസ്ഥാനം ഒന്നിക്കാന്‍ സന്നദ്ധമാണെന്ന് വ്യക്തമായ സൂചന നല്‍കിയത്. കടവത്തൂര്‍ മസ്ജിദുല്‍ ഹുദ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ഇത്. മുജാഹിദ് പ്രസ്ഥാനത്തിന്‍െറ സംസ്ഥാന നേതാക്കളായ ടി.പി. അബ്ദുല്ല കോയ മദനിയും ഹുസൈന്‍ മടവൂരും എം.എം. മദനിയും ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഒരേ വേദിയില്‍ അണിനിരന്നത്. നേതാക്കളുടെ പ്രസംഗം ശ്രവിക്കാന്‍ ജില്ലക്ക് അകത്തും പുറത്തുംനിന്ന് നൂറുകണക്കിന്് പ്രവര്‍ത്തകരാണ് പള്ളിയില്‍ എത്തിച്ചേര്‍ന്നത്. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ല കോയ മദനി അസര്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ഏകദൈവ വിശ്വാസ പ്രചാരണത്തിനായി പ്രവര്‍ത്തകര്‍ ഏകമനസ്സായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാവണമെന്ന് അദ്ദേഹം പറഞ്ഞു. പ്രഫ. എന്‍.കെ. അഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. തൗഹീദിന്‍െറ പ്രചാരം വൈവിധ്യങ്ങള്‍ നിറഞ്ഞതാണെന്നും വൈരുധ്യങ്ങള്‍ ഇല്ലാതിരിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്നും ജീവിതംകൊണ്ട് മാതൃകതീര്‍ക്കാന്‍ വിശ്വാസിസമൂഹം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും ഇസ്ലാമും ഒരിക്കലും യോജിക്കുകയില്ളെന്നും ചില അപക്വമതികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമുദായം അവമതിക്കപ്പെടുക്കയാണെന്നും ഹുസൈന്‍ മടവൂര്‍ ചൂണ്ടിക്കാട്ടി. ഇസ്ലാഹി പ്രസ്ഥാനം യോജിപ്പിന്‍െറ പാതയിലേക്ക് അടുക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം. മുഹമ്മദ് മദനി, പി.കെ. കുഞ്ഞബ്ദുല്ല ഹാജി, പൊട്ടങ്കണ്ടി അബ്ദുല്ല, പി.എ. റഹ്മാന്‍, ഡോ. ബഷീര്‍, പി.കെ. മമ്മുഹാജി, എ.സി. കുഞ്ഞബ്ദുല്ല ഹാജി, ടി. മുഹമ്മദ് അശ്റഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.