നോട്ട് നിരോധനം: മേളകളും പ്രതിസന്ധിയില്‍

ഇരിക്കൂര്‍: 500ന്‍െറയും 1000ന്‍െറയും നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് സ്കൂള്‍ ഉപജില്ല മേളകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. ജനങ്ങളില്‍നിന്ന് പണം പിരിക്കാനോ അധ്യാപകരുടെയും പി.ടി.എയുടെയും വിഹിതം വാങ്ങാനോ പ്രയാസപ്പെടുകയാണ് സംഘാടക സമിതികള്‍. മുന്‍കാലങ്ങളില്‍ സ്കൂള്‍ വിഹിതം സഹകരണ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാറാണ് പതിവ്. സഹകരണ ബാങ്കുകള്‍ കടുത്ത പ്രതിസന്ധിയിലായതോടെ സംഭാവനകളും മറ്റും പഴയ നോട്ടുകളില്‍തന്നെ സ്വീകരിക്കേണ്ട സ്ഥിതിയിലാണ് സംഘാടകര്‍. മേളകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്ന പണം തീരെ തുച്ഛമായതിനാല്‍ പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുത്താണ് മേളകള്‍ വിജയിപ്പിക്കാറ്. അഞ്ഞൂറും ആയിരവും ആണ് വ്യാപാരികളില്‍നിന്നും മറ്റും സംഭാവന ലഭിച്ചിരുന്നത്. രണ്ട് നോട്ടുകളും പിന്‍വലിച്ചതോടെ ആ വഴിയും അടഞ്ഞിരിക്കുകയാണ്. നോട്ട് നിരോധനം വ്യാപാര മേഖലയെ നന്നായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ സംഭാവന ചോദിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്. കുട്ടികള്‍ വഴിയും അധ്യാപകര്‍ വഴിയും വിഭവ സമാഹരണം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. അരി, പച്ചക്കറി, തേങ്ങ, പാല്‍ എന്നിവയാണ് ശേഖരിക്കുന്നത്. ഉപജില്ല മേളകള്‍ക്ക് ലക്ഷങ്ങളാണ് ചെലവാകുന്നത്. ചെലവ് ചുരുക്കാനും നടപടിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.