മാഹിയില്‍ വോട്ടുചെയ്യാന്‍ ഇനി അദവി ഇല്ല

മാഹി: 103കാരി ചൂടിക്കോട്ട പള്ളിപ്പറമ്പത്തെ അദവിഉമ്മ ഇനി വാട്ടുചെയ്യാന്‍ പോളിങ് ബൂത്തിലത്തെില്ല. കഴിഞ്ഞ ദിവസം വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ലോകത്തോട് വിടപറഞ്ഞ ഇവരെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുതുച്ചേരി തെരഞ്ഞെടുപ്പ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ. വി. കന്തവേലു വീട്ടിലത്തെി ആദരിച്ചിരുന്നു. മേയ് ഒമ്പതിന് ഉദ്യോഗസ്ഥര്‍ വീട്ടിലത്തെി മേയ് 16ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള വോട്ടേഴ്സ് സ്ളിപ് ഇവര്‍ക്ക് കൈമാറിയത് വാര്‍ത്തയായിരുന്നു. നിയോജക മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസര്‍ എസ്. മാണിക്കദീപനും ഡെപ്യൂട്ടി തഹസില്‍ദാര്‍ (ഇലക്ഷന്‍) മനോജ് വളവിലും ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി കെ. രവീന്ദ്രനും അസി. ഇലക്ടറല്‍ ഓഫിസര്‍ എ. മുരുഗയ്യനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 10 വര്‍ഷമായി കിടപ്പിലാണെങ്കിലും രാജ്യം സ്വാതന്ത്ര്യം നേടിയത് മുതല്‍ നടക്കുന്ന മുഴുവന്‍ തെരഞ്ഞെടുപ്പിലും ഇവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ടെന്ന് മക്കള്‍ പറഞ്ഞു. ഇവരുടെ മാതാവ് ബീവി 110ാം വയസ്സിലാണ് മരിച്ചത്. ഭര്‍ത്താവ് 40 വര്‍ഷംമുമ്പ് മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.