കീഴല്ലൂര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ അടച്ചു

അഞ്ചരക്കണ്ടി: കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനെറ ഭാഗമായി കീഴല്ലൂര്‍ ജലസംഭരണിയിലെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചു. തുലാവര്‍ഷം വേണ്ടത്ര ലഭിക്കാത്തതും വേനല്‍ചൂടിന്‍െറ കാഠിന്യവുമാണ് ഷട്ടറുകള്‍ നേരത്തേ അടച്ച് ജലം സംഭരിക്കാന്‍ കാരണം. കീഴല്ലൂര്‍ ഡാമില്‍നിന്നും മൈലാടി ശുചീകരണ പ്ളാന്‍റില്‍ എത്തിച്ച് വെള്ളം ശുചീകരിച്ച് തലശ്ശേരി, മാഹി ഭാഗങ്ങളിലേക്കാണ് വിതരണം ചെയ്യുന്നത്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനും ചോര്‍ച്ച പ്രശ്നം പരിഹരിക്കുന്നതിനും രണ്ടുവര്‍ഷം മുമ്പ് ഡാമില്‍ നവീകരണ പ്രവൃത്തി നടത്തിയിരുന്നു. എന്നാല്‍, നിവവിലുള്ള ആറ് ഷട്ടറുകളില്‍ രണ്ടെണ്ണത്തിന് ചോര്‍ച്ച കൂടുതലാണ്. ഇതിനാല്‍ വേണ്ടത്ര ജലം സംഭരിച്ചുവെക്കാനും സാധിക്കാതെവരും.ഡാമിനു സമീപത്തെ ഷട്ടറിനോട് ചേര്‍ന്നുള്ള മുകളിലത്തെ ഭാഗങ്ങളില്‍ മരങ്ങള്‍ താഴ്ന്നിറങ്ങുന്നതും കാടുമൂടിയതും പൂര്‍ണമായും വെട്ടിത്തെളിച്ച് ശുചീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.