സംസ്ഥാന എക്സൈസ് കലാകായിക മേള സമാപിച്ചു; കലാകിരീടം കണ്ണൂരിന്

കണ്ണൂര്‍: കണ്ണൂരില്‍ മൂന്നു ദിവസമായി നടന്നുവന്ന സംസ്ഥാന എക്സൈസ് കലാകായിക മേളക്ക് കൊടിയിറങ്ങി. 57 പോയന്‍േറാടെ കണ്ണൂരാണ് കലാവിഭാഗത്തില്‍ ജേതാക്കളായത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 55 പോയന്‍റ് വീതം നേടി കോഴിക്കോട്, പാലക്കാട് ജില്ലകള്‍ റണ്ണറപ്പായി. 226 പോയന്‍റ് നേടിയ എറണാകുളം ജില്ലയാണ് കായികവിഭാഗം ജേതാക്കള്‍. 216 പോയന്‍േറാടെ തൃശൂര്‍ രണ്ടാം സ്ഥാനത്തത്തെി. സമാപനസമ്മേളനം എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. എക്സൈസ് കമീഷണര്‍ക്ക് കണ്ണൂരിന്‍െറ ഉപഹാരം പി.പി. ദിവ്യ കൈമാറി. ജോയന്‍റ് എക്സൈസ് കമീഷണര്‍മാരായ കെ.എ. ജോസഫ്, എം.എസ്. മുഹമ്മദ് സിയാദ്, എക്സൈസ് വിജിലന്‍സ് ഓഫിസര്‍ പി. രാമചന്ദ്രന്‍, എന്‍. കൃഷ്ണദാസന്‍ പോറ്റി, ഡി. സന്തോഷ്, കെ. രാമകൃഷ്ണന്‍, പി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.വി. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.