അമ്പു ചാള്‍സ് സൈക്കിള്‍ ചവിട്ടുകയാണ്; മണ്ണിനും മനുഷ്യനും വേണ്ടി

കേളകം: 59ാം വയസ്സിലും സൈക്കിള്‍ ചവിട്ടി തമിഴ്നാട്ടുകാരനായ അമ്പു ചാള്‍സ് ഇന്ത്യ ചുറ്റുകയാണ്. ആയിരക്കണക്കിന് കി.മീ സഞ്ചരിച്ചുകഴിഞ്ഞു. പല നാടുകള്‍, പല അനുഭവങ്ങള്‍, പല മനുഷ്യര്‍... ഇനിയും ചവിട്ടിക്കൊണ്ടേയിരിക്കും ശരീരം സമ്മതിക്കുംവരെ. ശുദ്ധമായ വായു, വെള്ളം, ഭക്ഷണം എന്നിവയെക്കുറിച്ച് ബോധവത്കരിക്കുകയാണ് യാത്രോദ്ദേശ്യം. കുട്ടികളെ ബോധവത്ക്കരിക്കലാണ് പ്രധാന ലക്ഷ്യം. അതിനാല്‍ സ്കൂളുകളില്‍ ക്ളാസുകള്‍ നടത്തിയാണ് യാത്ര. കുപ്പിവെള്ളം പോലെ ശുദ്ധവായുവും വിലകൊടുത്തുവാങ്ങേണ്ടിവരുന്ന അവസ്ഥ ചിന്തിച്ചുനോക്കൂവെന്ന് സൈക്കിള്‍ കടന്നുപോകുന്ന വഴികളിലെല്ലാം ഇദ്ദേഹം ഓര്‍മപ്പെടുത്തുന്നു. മരച്ചുവടുകളില്‍ കിടന്നുറങ്ങിയും സ്കൂളുകളില്‍നിന്ന് കിട്ടുന്ന ഭക്ഷണം കഴിച്ചുമാണ് നാടുചുറ്റല്‍. അത്യാവശ്യംവേണ്ട കാര്യങ്ങള്‍ മാത്രമാണ് സൈക്കിളിലെ പെട്ടിയിലുള്ളത്. സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഈ നാമക്കല്‍ സ്വദേശി. നിരവധി പേരുടെ ജീവനെടുത്ത സൂനാമി ദുരന്തമാണ് മലിനമാകുന്ന പ്രകൃതിയെയും ആരോഗ്യത്തെയുംപറ്റി ബോധവത്കരണം നടത്താന്‍ ഇറങ്ങിത്തിരിക്കാന്‍ കാരണം. 20 സംസ്ഥാനങ്ങളിലൂടെ 60,000 കിലോമീറ്റര്‍ദൂരം സഞ്ചരിച്ചാണ് കേരളത്തിലത്തെിയത്. കര്‍ണാടക, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചശേഷം ഡല്‍ഹിയില്‍ എത്താനാണ് ലക്ഷ്യം. തിങ്കളാഴ്ച കേളകത്തത്തെിയ അമ്പു ചാള്‍സ് മാനന്തവാടിയിലേക്ക് പോയി. ജീവിതാവസാനം വരെ യാത്ര തുടരുമെന്നാണ് അമ്പു ചാള്‍സ് പറയുന്നത്. യാത്രാവേളയില്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങളുണ്ടായി. നേപ്പാള്‍ അതിര്‍ത്തി കടന്നപ്പോള്‍ മാവോവാദികളുടെ പിടിയിലായി. തമിഴില്‍ സംസാരിച്ചപ്പോള്‍ നാട്ടുകാരനല്ളെന്ന് മനസ്സിലാക്കി വിട്ടയച്ചു. ഗുജറാത്തില്‍ വെള്ളപ്പൊക്ക സമയത്ത് ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടേണ്ടിവന്ന ദിവസങ്ങളുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.