ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനം ഫെബ്രുവരി അഞ്ചിന് കണ്ണൂരില്‍

കൂത്തുപറമ്പ്: രാജ്യത്തുടനീളം സംഘര്‍ഷമുണ്ടാക്കി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ഇതിന്‍െറ ഭാഗമായാണ് 1000, 500 രൂപ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ പി. മുജീബുര്‍ റഹ്മാന്‍ പറഞ്ഞു. 2017 ഫെബ്രുവരി അഞ്ചിന് കണ്ണൂരില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തിന്‍െറ പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണവൈകല്യങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെപോലും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുകയാണ് മോദിസര്‍ക്കാര്‍. ജനങ്ങളുടെ പ്രതികരണം എതിരായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍പോലും അദ്ഭുതപ്പെടാനാവില്ളെന്നും മുജീബുര്‍ റഹ്മാന്‍ പറഞ്ഞു. കൂത്തുപറമ്പ് ട്വണ്‍ സ്ക്വയറില്‍ നടന്ന പരിപാടിയില്‍ ജില്ല പ്രസിഡന്‍റ് സി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.പി. സിദ്ദീഖ്, വനിതവിഭാഗം ജില്ല പ്രസിഡന്‍റ് പി.ടി.പി. സാജിദ, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് കെ.കെ. ഫിറോസ്, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് ജവാദ് അമീര്‍, ജി.ഐ.ഒ ജില്ല പ്രസിഡന്‍റ് ടി.പി. അഷീറ, ടി.പി. മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.എം. മഖ്ബൂല്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ബി.എം. ഫര്‍മീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.