ഇരിട്ടിയില്‍ നാളെ വ്യാപാരി ഹര്‍ത്താല്‍

ഇരിട്ടി: കേന്ദ്ര സര്‍ക്കാര്‍ 500, 1000 കറന്‍സികള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് മലയോര മേഖലയിലുണ്ടായ കനത്ത വ്യാപാര മാന്ദ്യത്തില്‍ പ്രതിഷേധിച്ച് ഇരിട്ടിയില്‍ വ്യാപാരികള്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കും. വ്യാപാര മാന്ദ്യത്തെതുടര്‍ന്ന് കച്ചവട സ്ഥാപനങ്ങള്‍ പൂട്ടലിന്‍െറ വക്കിലത്തെിയിരിക്കുകയാണ്. കച്ചവടക്കാരുശട പ്രശ്നങ്ങള്‍ക്ക് രണ്ടാഴ്ചയായിട്ടും പരിഹാരം കാണുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതത്തേുടര്‍ന്നാണ് വ്യാപാരികള്‍ കച്ചവട സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചത്. ഹര്‍ത്താലിന്‍െറ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് നാലിന് ഇരിട്ടിയില്‍ പ്രകടനവും പൊതുയോഗവും നടത്തും. വ്യാപാരി ഭവനില്‍ നടന്ന യോഗത്തില്‍ അലി ഹാജി അധ്യക്ഷത വഹിച്ചു. എന്‍. കുഞ്ഞിമൂസ ഹാജി, കെ. അബ്ദുല്‍ നാസര്‍, മുരളീധരന്‍, സലാം ഹാജി, പി.കെ. മുസ്തഫ ഹാജി, വിജേഷ്, പി. അയ്യൂബ്, കെ.എസ്. ജോയി, ഷബീര്‍, ആര്‍.കെ. മോഹന്‍ദാസ്, ടി.വി. മോഹന്‍രാജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.