കണ്ണൂര്‍: മൈതാനങ്ങളില്‍ കാല്‍പന്തുകളിയുടെ ആവേശം ഗോള്‍വലക്കുമപ്പുറമുയര്‍ത്തിയ കണ്ണൂരിന്‍െറ പഴയകാല പടക്കുതിരകളെ ആദരിച്ച് അല്‍ ഇത്തിഹാദ് അക്കാദമി. അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി കണ്ണൂര്‍ ചാപ്റ്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പഴയകാല താരങ്ങളെ ആദരിച്ചത്. നിറഞ്ഞസദസ്സിനു മുന്നില്‍ 14 താരങ്ങള്‍ ആദരമേറ്റുവാങ്ങി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അക്കാദമി ഉദ്ഘാടനം നിര്‍വഹിച്ചു. അബൂദബി അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി സ്ഥാപക പ്രസിഡന്‍റ് കമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത ട്രെയിനികള്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സൗഹൃദമത്സരത്തില്‍ വിജയികളായവര്‍ക്ക് മുന്‍ കായികമന്ത്രി കെ. സുധാകരന്‍ ട്രോഫികള്‍ സമ്മാനിച്ചു. പഴയകാല ഫുട്ബാള്‍ താരങ്ങളെ മുന്‍ ഇന്ത്യന്‍താരവും പൊലീസ് ട്രെയിനിങ് അക്കാദമി അസി. ഡയറക്ടറുമായ യു. ഷറഫലി ആദരിച്ചു. പി.സി. പ്രഭാകരന്‍, ഒ.കെ. സത്യവാന്‍, ശിവാനന്ദന്‍, തീര്‍ഥാനന്ദന്‍, ജെയിംസ് ഫെര്‍ണാണ്ടസ്, പി.ടി. ഭാര്‍ഗവന്‍, സഹദേവന്‍, കെ. ഭരതന്‍, ജയഗോപാലന്‍, അല്‍ഫോണ്‍സ്, പി.കെ. ബാലചന്ദ്രന്‍, പി. അബ്ദുല്‍ ഹമീദ്, ദിവാകരന്‍, സിദ്ധാര്‍ഥന്‍ എന്നിവരാണ് ആദരമേറ്റു വാങ്ങിയത്. അക്കാദമി യു.എ.ഇ മുഖ്യ പരിശീലകന്‍ മിഖായേല്‍ സക്കറിയ, കൊച്ചിയിലെ പ്രമുഖ ഫുട്ബാള്‍ പരിശീലകന്‍ റൂഫസ് ഡിസൂസ, മാധ്യമപ്രവര്‍ത്തകന്‍ ജി. ദിനേശ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്കാദമി കണ്ണൂര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പ്രദീപന്‍ കനിത്തോട്ടത്തില്‍ സ്വാഗതവും മാനേജിങ് ഡയറക്ടര്‍ കെ.പി.എന്‍. കുട്ടി നന്ദിയും പറഞ്ഞു. അണ്ടര്‍ 16 കാറ്റഗറിയില്‍ ജില്ലയിലെ 150 കുട്ടികളെയാണ് അക്കാദമിയുടെ നേതൃത്വത്തില്‍ ഒരു മാസമായി കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ മൂന്നു ഗ്രൗണ്ടുകളിലായി പരിശീലിപ്പിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.