കോടതി അദാലത്ത് : 3288 കേസുകള്‍ ഒത്തുതീര്‍ന്നു

തലശ്ശേരി: ജില്ലയിലെ വിവിധ കോടതികളില്‍ നടന്ന അദാലത്തില്‍ 3288 കേസുകള്‍ തീര്‍പ്പായി. ആകെ 12,41,69,473 രൂപക്കാണ് കേസുകള്‍ തീര്‍പ്പുകല്‍പിച്ചത്. തലശ്ശേരി, കണ്ണൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍, പയ്യന്നൂര്‍ കോടതികളിലായി 4418 കേസുകളാണ് പരിഗണനക്കത്തെിയത്. 130 ലാന്‍ഡ് അക്വിസിഷന്‍ കേസുകളില്‍ 8.14 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി. ബാങ്ക് റിക്കവറി, വാടക, ധന ഇടപാട് സംബന്ധിച്ച 290 കേസുകള്‍ 2.12 കോടി രൂപക്കാണ് തീര്‍പ്പായത്. 2073 ട്രാഫിക് കേസുകളില്‍ 26.9 ലക്ഷം രൂപ പിഴ ഈടാക്കി. 206 എം.എ.സി.ടി കേസുകളില്‍ തീര്‍പ്പായ154 എണ്ണത്തിന് നഷ്ടപരിഹാരമായി 1,63,43,000 രൂപ നല്‍കണം. 13 ക്രിമിനല്‍ കേസുകളും ഒമ്പത് ഗാര്‍ഹിക പീഡന കേസുകളും ഒത്തുതീര്‍പ്പാക്കി. വിവിധ ടെലിഫോണ്‍ കമ്പനികളുടെ 594 കേസ് പരിഗണിച്ചു. 7,33,819 രൂപ പിഴയീടാക്കി. വൈദ്യുതിസംബന്ധമായ 15 കേസുകളില്‍ എട്ടെണ്ണം തീര്‍പ്പായി. പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജി വി.ജി. അനില്‍കുമാര്‍, അഡീഷനല്‍ ജില്ല ജഡ്ജി ശ്രീകല സുരേഷ്, അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി എം.വി. രാജകുമാര, എം.എസി.ടി കെ. ബൈജുനാഥ്, കുടുംബകോടതി ജഡ്ജി സി. ബാലന്‍, വിജിലന്‍സ് സ്പെഷല്‍ ജഡ്ജി വി. ജയറാം, സബ്ജഡ്ജി എം.പി. ജയരാജ് എന്നിവരുള്‍പ്പെടെ ജില്ലയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാരും അഭിഭാഷകരും ജീവനക്കാരും അദാലത്തില്‍ പങ്കെടുത്തു. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ സ്വീകരിക്കില്ളെന്ന അറിയിപ്പ് പഴയ നോട്ടുമായത്തെിയവര്‍ക്ക് ഇരുട്ടടിയായി. അദാലത്തിനത്തെിയവര്‍ പിഴയടക്കാനുള്ള പുതിയ നോട്ടിനായി ബാങ്കുകളിലേക്ക് ഓടുന്നതും കാണാമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.