ആതുര ശുശ്രൂഷരംഗത്ത് സ്ത്രീകളുടെ സേവനം ശ്ളാഘനീയം –മന്ത്രി കടന്നപ്പള്ളി

കണ്ണൂര്‍: ആതുര ശുശ്രൂഷരംഗത്തും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീകള്‍ മുന്നിട്ടിറങ്ങുന്നത് പ്രതീക്ഷാനിര്‍ഭരവും ശ്ളാഘനീയവുമാണെന്നും വൃദ്ധരായ വിധവകളേയും നിരാലംബരായ സ്ത്രീകളേയും താമസിപ്പിച്ച് പരിചരിക്കുന്ന ‘അത്താണി’ സമൂഹത്തിന് മാതൃകയാണെന്നും തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ‘അത്താണി’ക്ക് ഞാലുവയലില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരിയായ ആത്മീയത കാരുണ്യപ്രവര്‍ത്തനങ്ങളും ചേര്‍ന്നതാണെന്നും വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ മനുഷ്യരെ രൂപപ്പെടുത്തുന്നുവെന്നും വിശ്വാസങ്ങളിലൂടെയും കര്‍മങ്ങളിലൂടെയും ആചാരങ്ങളിലൂടെയും കാരുണ്യദായകമായ ഒരു ജീവിതദര്‍ശനമാണ് ഖുര്‍ആന്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുയും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കെയര്‍ ആന്‍ഡ് കെയറസ്റ്റ് ജന. സെക്രട്ടറി ശമീമ ഇസ്ലാഹിയ്യ അധ്യക്ഷത വഹിച്ചു. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, സെക്രട്ടേറിയറ്റ് അംഗം ശംസുദ്ദീന്‍ പാലക്കോട്, ഖത്തര്‍ എം.ജി.എം വൈസ് പ്രസിഡന്‍റ് ഖമറുന്നിസ ശാഹുല്‍ ഖത്തര്‍, അഡ്വ. പി. മുസ്തഫ, താജുദ്ദീന്‍ എന്‍ജിനീയര്‍, അഡ്വ. പി.വി. സൈനുദ്ദീന്‍, ബ്രദര്‍ സജി, ടി.എം. തങ്ങള്‍, കെ.എല്‍.പി. ഹാരിസ്, സി.സി. ശക്കീര്‍ ഫാറൂഖി, ഡോ. സലീം, ഡോ. പി. മുസ്തഫ, യാസര്‍ ബാണോത്ത്, അഡ്വ. മുഹമ്മദ് ശാഫി, പി.എം. മുഹമ്മദ് ഫൈസല്‍, സിസ്റ്റര്‍ വിനീത, സി.ടി. ആയിഷ, കെ.പി. ഹസീന, സി. സീനത്ത്, റോഷ്നി ഖാലിദ്, സോന നിസാര്‍, ജുവൈരിയ്യ അന്‍വാരിയ്യ, ശബീന ശക്കീര്‍, കെ.എം. റംല എന്നിവര്‍ സംസാരിച്ചു. പരിപാടികളുടെ ഭാഗമായി ‘ആദരം’ സഹയാത്രിസംഗമം, സ്നേഹവീട് സന്ദര്‍ശനം, അത്താണി കുടുംബസംഗമം, സ്നേഹസ്പര്‍ശം എന്നിവയും സംഘടിപ്പിച്ചു. വരുംദിവസങ്ങളില്‍ അയല്‍ക്കൂട്ടസംഗമം, സ്നേഹാദരം, ഒരുമ എന്നീ പരിപാടികളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.