റേഷന്‍ മുന്‍ഗണന: ജില്ലയില്‍ പരാതികള്‍ ലക്ഷത്തിനടുത്ത്

കണ്ണൂര്‍: റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഇടം തേടാന്‍ ജില്ലയില്‍ ലഭ്യമായത് ലക്ഷത്തിനടുത്ത് പരാതികള്‍. ശനിയാഴ്ച അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ജില്ലയിലെ വിവിധ താലൂക്ക് സപൈ്ള ഓഫിസുകളില്‍ 94,630 അപേക്ഷകളാണ് ലഭിച്ചത്. കൂടുതല്‍ പരാതികള്‍ തളിപ്പറമ്പ് താലൂക്കിലാണ് -37,294. കുറവ് ഇരിട്ടി താലൂക്കില്‍-14,737. കണ്ണൂരില്‍ 26,338ഉം തലശ്ശേരിയില്‍ 16,211ഉം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകളില്‍ എത്രപേര്‍ മുന്‍ഗണന പട്ടികയില്‍ ഇടംനേടുമെന്നത് ഹിയറിങ് പൂര്‍ത്തിയായാലേ വ്യക്തമാകൂ. എന്നാല്‍, നാലിലൊരു ഭാഗം പോലും മുന്‍ഗണനാ പട്ടികയില്‍ വരാന്‍ സാധ്യതയില്ളെന്നാണ് സൂചന. നേരത്തെ ബി.പി.എല്‍ പട്ടികയില്‍പെട്ടവരാണ് അപേക്ഷകരില്‍ ഭൂരിഭാഗവും. ഇവരില്‍തന്നെ മുന്‍ഗണനാ യോഗ്യതക്കുള്ള മാര്‍ക്ക് ലഭിച്ചവര്‍ ഏറെ കുറവാണെന്നാണ് സൂചന. ആവശ്യമായ രേഖകള്‍ക്കു പുറമെ സൂക്ഷ്മ പരിശോധന വഴിയാണ് മുന്‍ഗണനവ പട്ടികയില്‍ പരിഗണന ലഭിക്കുക. താലൂക്ക് സപൈ്ള ഓഫിസുകള്‍ക്കുപുറമെ അതത് പഞ്ചായത്ത്, നഗരസഭകളിലും ഹിയറിങ് നടത്തി പട്ടിക വേഗത്തില്‍ പ്രസിദ്ധീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.