കണ്ണൂര്‍: ജില്ലയില്‍ മഴലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വരള്‍ച്ച നേരിടാന്‍ ജില്ല പഞ്ചായത്തിന്‍െറയും ജില്ല ഭരണകൂടത്തിന്‍െറയും നേതൃത്വത്തില്‍ പദ്ധതിക്ക് രൂപം നല്‍കി. ജലസംരക്ഷണത്തിന്‍െറ വിവിധ മാര്‍ഗങ്ങളും സാധ്യതകളും ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിന് ഫലപ്രദ മാര്‍ഗങ്ങള്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കാന്‍ തീരുമാനമായി. പറമ്പുകളില്‍ കൊത്തിക്കിള പ്രോത്സാഹിപ്പിക്കുക, മഴക്കുഴികള്‍ നിര്‍മിക്കുക, മണ്ണുകൊണ്ടും മറ്റും വരമ്പുകള്‍ കെട്ടുക തുടങ്ങിയ രീതികളവലംബിച്ച് മഴവെള്ളം ഭൂമിക്കടിയിലേക്ക് ഇറങ്ങുന്നതിനുള്ള നടപടികളെക്കുറിച്ച് യോഗം ചര്‍ച്ചചെയ്തു. പൊട്ടക്കിണറുകളും കുളങ്ങളും ഭൂജല മലിനീകരണത്തിന് ഇടവരുത്തുന്നതിനാല്‍ അവ ശുചീകരിക്കുക, തോടുകളിലും ചെറിയ പുഴകളിലും നിലവില്‍ വിവിധ വകുപ്പുകള്‍ നിര്‍മിച്ച ചെക്ബണ്ടുകളും ചെക്ഡാമുകളും അറ്റകുറ്റപ്പണി ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുക, മേല്‍ക്കൂര മഴവെള്ളം സംഭരിച്ച് ഫില്‍ട്ടര്‍ ടാങ്കുകളുടെ സഹായത്തോടെ കിണറുകളിലത്തെിക്കുക, അമിത ജല ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുക തുടങ്ങിയ പദ്ധതികളും ചര്‍ച്ച ചെയ്തു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന്‍ വിഷയാവതരണം നടത്തി. മണ്ണ് സംരക്ഷണ ഓഫിസര്‍ വി.വി. പ്രകാശന്‍, കൃഷി ഡയറക്ടര്‍ വി.കെ. രാംദാസ്, ഭൂജല അസി. എന്‍ജിനീയര്‍ ധനേഷ്, ചെറുകിട ജലസേചന എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി. സുഹാസിനി, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഗോപാലന്‍, ദാരിദ്ര്യ ലഘൂകരണ ഓഫിസര്‍ കെ.എം. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ തടയണ, മഴക്കുഴി, മഴവെള്ള സംഭരണം തുടങ്ങിയ മാര്‍ഗങ്ങളെക്കുറിച്ച് സംസാരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, പ്ളാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, ഡി.ഡി.പി എം.എസ്. നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്തംഗങ്ങള്‍, ഗ്രാമ-ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, നഗരസഭ ചെയര്‍മാന്മാര്‍, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.