ജാതിനിരപേക്ഷ സമൂഹം: പ്രചാരണ ജാഥ തുടങ്ങി

തൃക്കരിപ്പൂര്‍: ‘ജാതിരഹിത മതനിരപേക്ഷ സമൂഹത്തിന്‍െറ കാവലാളാണ് ഗ്രന്ഥശാലകള്‍’ എന്ന സന്ദേശമുയര്‍ത്തി ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന താലൂക്ക്തല പ്രചാരണ ജാഥക്ക് തുടക്കമായി. തെക്കുമ്പാട് യുവജന ഗ്രനഥാലയത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ ജാഥാ ലീഡര്‍ പി. വേണുഗോപാലന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വി.കെ. രതീശന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യുവജന ഗ്രന്ഥാലയത്തിന്‍െറ ആദ്യകാല സാരഥികളെ ആദരിച്ചു. ജാഥാ മാനേജര്‍ ടി. രാജന്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് വാസു ചോറോട്, എം.വി. അനിത, പി.വി. തമ്പാന്‍, കെ. നിഗീഷ് എന്നിവര്‍ സംസാരിച്ചു. ഈയക്കാട്, പടന്നക്കടപ്പുറം, കാരിയില്‍, കൊവ്വല്‍, പൊള്ളപ്പൊയില്‍, പടുവളം, നിടുമ്പ, മൊഴക്കോം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ആദ്യദിനം നീലേശ്വരം പള്ളിക്കരയില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വാസു ചോറോട്, പപ്പന്‍ കുട്ടമത്ത്, എ. നാരായണന്‍, പി.വി. ദിനേശന്‍, എം. ജാനു, എച്ച്.കെ. ദാമോദരന്‍, പി. രാമചന്ദ്രന്‍, എം.പി. ശ്രീമണി എന്നിവര്‍ സംസാരിച്ചു. തെക്കുമ്പാട്ട് അമ്പതോളം പേര്‍ അണിനിരന്ന ബൈക്ക് റാലിയോടെയാണ് ഉദ്ഘാടന കേന്ദ്രത്തിലേക്ക് വരവേറ്റത്. ജാഥ താലൂക്കിലെ 22 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി തിങ്കളാഴ്ച വൈകീട്ട് അതിയാമ്പൂര്‍ ബാലബോധിനി ഗ്രന്ഥാലയത്തില്‍ സമാപിക്കും. സമാപന സമ്മേളനം പി.വി.കെ. പനയാല്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.