ഷിറിയ പുഴയില്‍ അനധികൃത മണല്‍വാരല്‍

ബന്തിയോട്: ഷിറിയ പുഴയില്‍നിന്ന് വീണ്ടും അനധികൃത മണല്‍വാരല്‍. നീരൊഴുക്ക് കുറഞ്ഞതോടെ കര്‍ണാടക ഭാഗത്തുകൂടി കേരളത്തിലെ ധര്‍മത്തടുക്ക, മണിയംപാറ അണക്കെട്ട് ഭാഗത്തുകൂടി പറമ്പിലൂടെ പുഴയിലേക്ക് റോഡ് നിര്‍മിച്ചാണ് കടത്ത്. പറമ്പ് ഉടമകള്‍ക്ക് ലോഡിന് തുക നിശ്ചയിച്ചാണ് കടത്തുന്നത്. കര്‍ണാടകയിലെ പെറുവായ്, മുറുവായ് ഭാഗത്തുകൂടിയുള്ള ഊടുവഴികളിലൂടെ പൊലീസിനെ ഭയക്കാതെ പകല്‍സമയത്തുതന്നെ മണല്‍ കടത്തുന്നുണ്ടത്രെ. പൊലീസ് നീക്കം അറിയാന്‍ ഈ സംഘങ്ങള്‍ പ്രധാന സ്ഥലങ്ങളില്‍ മൊബൈലുമായി ഏജന്‍റുമാരെ നിര്‍ത്തിയാണ് മണല്‍വാരല്‍ നടത്തിവരുന്നത്. മുമ്പ് ഇക്കൂട്ടര്‍ക്ക് ഭരണകക്ഷികളുടെ സഹായം ലഭിച്ചിരുന്നു. പിടിക്കപ്പെട്ടാല്‍ നേതാക്കള്‍ അപ്പോള്‍തന്നെ ഇടപെട്ട് പ്രതികളെ ഇറക്കിയിരുന്നു. കടത്തുവിവരം അറിയിച്ചാലും പൊലീസ് ഗൗരവത്തിലെടുക്കാറില്ലത്രെ. മണല്‍മാഫിയ സംഘങ്ങള്‍ക്കെതിരെ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ നടപടിക്ക് തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.