പാറയിലിടിച്ച് ബോട്ട് തകര്‍ന്നു: അഞ്ച് മത്സ്യത്തൊഴിലാളികളെ മൂന്ന് മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി

കണ്ണൂര്‍: പാറയിലിടിച്ച് തകര്‍ന്ന ബോട്ടിലെ തൊഴിലാളികള്‍ക്ക് പുനര്‍ജന്മം. അഞ്ച് മത്സ്യത്തൊഴിലാളികളുമായി ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ധര്‍മടം ലാന്‍ഡിങ് സെന്‍ററില്‍നിന്ന് പുറപ്പെട്ട ബോട്ടാണ് കടുത്ത മഞ്ഞുവീഴ്ച കാരണം പാറയില്‍ തട്ടി അപകടത്തില്‍പ്പെട്ടത്. ധര്‍മടം തുരുത്തിന് സമീപം പാറയില്‍ തട്ടിയ ബോട്ട് കരയിലേക്കടുപ്പിക്കുന്നതിനിടെ ദിശ മനസ്സിലാവാതെ പടിഞ്ഞാറോട്ട് ഓടുകയായിരുന്നു. തുരുത്തിന് വടക്കുഭാഗത്ത് ഏഴരക്കടപ്പുറത്ത് മുങ്ങിക്കൊണ്ടിരിക്കെ ബോട്ടിലെ തൊഴിലാളികള്‍ അഴീക്കല്‍ കോസ്റ്റല്‍ പൊലീസില്‍ വിവരമറിയിച്ച് കടലിലേക്ക് ചാടുകയും ഡീസല്‍ കാനുകളിലും ലൈഫ് ബോയകളിലും പിടിച്ച് നില്‍ക്കുകയും ചെയ്തു. നിസാര്‍, പ്രഷിത്ത്, ഫിറോസ്, ജിതേഷ്, സജീര്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റല്‍ പൊലീസ് ഉടന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് വിവരം നല്‍കി. എസ്.ഐ പ്രകാശന്‍െറ നേതൃത്വത്തിലുള്ള കോസ്റ്റല്‍ പൊലീസ് ബോട്ടും മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറ ബോട്ടും സംഭവസഥലത്തേക്ക് തിരിച്ചു. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്.ഐയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം കരമാര്‍ഗം ധര്‍മടം ബോട്ട് ജെട്ടിയിലത്തെുകയും ധര്‍മടം, തലശ്ശേരി പൊലീസ് സ്റ്റേഷനുകളില്‍ വിവരം നല്‍കി പരമാവധി മത്സ്യബന്ധന വള്ളക്കാരെ വിവരമറിയിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മുഴപ്പിലങ്ങാടുനിന്നും ധര്‍മടത്തുനിന്നും മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ദേശ പ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട വള്ളങ്ങള്‍ ഏഴരക്കടപ്പുറത്ത് തിരച്ചില്‍ നടത്തിയെങ്കിലും മഞ്ഞുവീഴ്ച കാരണം അപകടത്തില്‍പ്പെട്ടവരെ കണ്ടത്തൊനായില്ല. ഒടുവില്‍ രാവിലെ ആറോടെ ധര്‍മടത്തുനിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി പോയ വള്ളത്തിലെ തൊഴിലാളികളാണ് ഡീസല്‍ കാനുകളില്‍ പിടിച്ചുനില്‍ക്കുന്ന മത്സ്യത്തൊഴിലാളികളെ കണ്ടത്തെി രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് വിവരം മറൈന്‍ എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ച് ധര്‍മടം ജെട്ടിയിലേക്ക് തിരിച്ചു. അപ്പോഴേക്കും ബോട്ട് പൂര്‍ണമായും മുങ്ങിയിരുന്നു. നിലാപ്പുറം ജയന്‍, ടി.എം. ഉമ്മര്‍, പവിഴം സുകേഷ്, പവിഴം ദീപേഷ് എന്നിവരടങ്ങുന്ന ‘നിലാപ്പുറം’ വള്ളക്കാരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ഇവരുമായി ധര്‍മടം ജെട്ടിയിലത്തെുമ്പോഴേക്കും ആംബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. തൊഴിലാളികളെ ഉടന്‍ തലശ്ശേരി ജനറല്‍ ആശുപതിയിലത്തെിച്ച് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ധര്‍മടം സ്വദേശി സഫീറിന്‍െറ ഉടമസ്ഥതയിലുള്ള ‘റിഫായി’ ബോട്ടാണ് അപകടത്തില്‍പെട്ടത്. 12 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് നിഗമനം. ഫിഷറീസ് അസി. ഡയറക്ടര്‍ കെ. അജിത, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്.ഐ വി.ഡി. ബാബു, സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കുഞ്ഞമ്പു, സിവില്‍ പൊലീസ് ഓഫിസര്‍ ഷിനില്‍ വടക്കേക്കണ്ടി, ലസ്കര്‍ ജോസഫ്, ബിജോയി, റസ്ക്യൂ ഗാര്‍ഡുമാരായ ഷൈജു, രാജേഷ്, അയൂബ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.