കണ്ണൂര്‍: സെന്‍റ് ആഞ്ചലോസ് കോട്ടയിലേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ക്ക് കന്‍േറാണ്‍മെന്‍റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ടോള്‍ പിരിവിനെതിരെ പ്രതിഷേധം കനക്കുന്നു. പുരാവസ്തു വകുപ്പിനു കീഴിലുള്ള കണ്ണൂര്‍ കോട്ടയിലേക്കും ഫിഷറീസ് ഓഫിസുകളിലേക്കും എത്തിച്ചേരാന്‍ ഏക ആശ്രയമായ റോഡിലാണ് വരുമാന മാര്‍ഗമെന്നനിലയില്‍ കന്‍േറാണ്‍മെന്‍റ് ടോള്‍ പിരിവ് ആരംഭിച്ചത്. പിരിവിനെതിരെ കനത്ത പ്രതിഷേധവുമായി വിവിധ സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തത്തെി. കോട്ടയിലത്തെുന്ന ബസുകള്‍ക്ക് 80 രൂപ, മിനി ബസിന് 50, കാറിന് 20, ഓട്ടോക്ക് 10 എന്നിങ്ങനെയാണ് ടോള്‍ നിരക്ക്. എന്നാല്‍, ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയതോടെ സംഭവം വിവാദമാവുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ ഓട്ടോകളെ ടോളില്‍നിന്ന് താല്‍ക്കാലികമായി ഒഴിവാക്കാന്‍ തീരുമാനിച്ചു. കന്‍േറാണ്‍മെന്‍റ് ഓഫിസില്‍ ട്രേഡ് യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഓട്ടോകളെ താല്‍ക്കാലികമായി ഒഴിവാക്കാന്‍ തീരുമാനിച്ചത്. കന്‍േറാണ്‍മെന്‍റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എ. വിനോദ് വിഘ്നേശ്വരന്‍, ഓഫിസ് സൂപ്രണ്ട് നിഖില്‍ ദിനേശ്, ട്രേഡ് യൂനിയന്‍ നേതാക്കളായ കെ. ജയരാജന്‍, എ.വി. പ്രകാശന്‍, സി.എച്ച്. ലക്ഷ്മണന്‍, എന്‍. അജിത്ത്, കെ.എം. റഫീഖ്, സി. ഷരീഫ്, ടി.കെ. ശശീന്ദ്രന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അടുത്ത കന്‍േറാണ്‍മെന്‍റ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഓട്ടോകളെ താല്‍ക്കാലികമായി ടോളില്‍നിന്ന് ഒഴിവാക്കുമ്പോള്‍ നല്‍കിയ ഉറപ്പ്. അതേസമയം, വിനോദസഞ്ചാരത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയും തടയുന്ന നിലപാടിനെതിരെ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍. ശനിയാഴ്ച രാവിലെ 10ന് കന്‍േറാണ്‍മെന്‍റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് കേരള (സി.ഐ.ടി.യു) ജില്ല കമ്മിറ്റി അറിയിച്ചു. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമുള്ള ടോളുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍തന്നെ തീരുമാനമെടുത്ത സാഹചര്യത്തില്‍ ഭീമമായ ടോള്‍ പിരിവ് നടത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതെന്ന് ചെയര്‍മാന്‍ പി.വി. കൃഷ്ണനും ജനറല്‍ കണ്‍വീനര്‍ കെ. ജയരാജനും പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മാര്‍ച്ചില്‍ കെ.പി. സഹദേവന്‍, എം.വി. ജയരാജന്‍ എന്നിവര്‍ സംസാരിക്കും. കണ്ണൂര്‍ കോട്ടയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫും കന്‍േറാണ്‍മെന്‍റ് ഓഫിസിലേക്ക് ശനിയാഴ്ച മാര്‍ച്ച് നടത്തും. കന്‍േറാണ്‍മെന്‍റ് ഓഫിസിന് മുന്നില്‍ എ.ഐ.വൈ.എഫ് ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. പി. അജയകുമാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.